Choclate
ചിത്രങ്ങൾ കഥപറയുമ്പോൾ
ആ​യി​രം വാ​ക്കു​ക​ൾ​ക്ക് തു​ല്യ​മാ​ണ് ഒ​രു ചി​ത്രം എ​ന്ന് കൂ​ട്ടു​കാ​ർ കേ​ട്ടി​ട്ടി​ല്ലേ. ന​മു​ക്ക് ചു​റ്റു​മു​ള്ള ലോ​ക​ത്തു​നി​ന്ന് കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ പ​ല​പ്പോ​ഴും ലോ​ക​ത്തി​ന്‍റെ ചി​ന്താ​ഗ​തി​ക​ളെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ചി​ട്ടു​ണ്ട്. അ​ത്ത​രം ചി​ല ചി​ത്ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാം.

പ​ട്ടി​ണി​കി​ട​ക്കു​ന്ന കു​ട്ടി​യും ക​ഴു​ക​നും
ഫോ​ട്ടോ​ഗ്രാ​ഫ​ർ: കെ​വി​ൻ കാ​ർ​ട്ട​ർ



ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച വ​ർ​ണ​വി​വേ​ച​ന​ത്തി​ന്‍റെ​യും പ​ട്ടി​ണി​യു​ടെ​യും ആ​ഭ്യ​ന്ത​ര​ക​ല​ഹ​ങ്ങ​ളു​ടെ​യു​മെ​ല്ലാം ദു​രി​ത ചി​ത്ര​ങ്ങ​ൾ ലോ​ക​ത്തി​ന് കാ​ട്ടി​ക്കൊ​ടു​ത്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്നു കെ​വി​ൻ കാ​ർ​ട്ട​ർ.

1993ൽ ​ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നാ​യി അ​ദ്ദേ​ഹം സു​ഡാ​നി​ലെ അ​യോ​ഡ് എ​ന്ന ഗ്രാ​മ​ത്തി​ലെ​ത്തി.​ക​ടു​ത്ത പ​ട്ടി​ണി​യി​ൽ വ​ല​ഞ്ഞി​രു​ന്ന ആ ​ഗ്രാ​മ​ത്തി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന ഒ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് മു​ട്ടി​ലി​ഴ​ഞ്ഞു​പോ​കു​ന്ന കു​ട്ടി​യു​ടെ​യും ആ ​കു​ട്ടി​യു​ടെ മ​ര​ണം കാ​ത്തി​രി​ക്കു​ന്ന ക​ഴു​ക​ന്‍റെ​യും ചി​ത്രം അ​ദ്ദേ​ഹം ത​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി.

പ​ക​ർ​ച്ച​വ്യാ​ധി മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ള്ള​തി​നാ​ൽ വി​ശ​ന്നു ത​ള​ർ​ന്ന് വ​ഴി​യ​രി​കി​ൽ ഇ​രി​ക്കു​ന്ന ഈ ​കു​ട്ടി​യെ എ​ടു​ക്കാ​ൻ കെ​വി​ൻ കാ​ർ​ട്ട​റി​ന് ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ ശേ​ഷം കാ​ർ​ട്ട​ർ ആ ​ക​ഴു​ക​നെ ഓ​ടി​ച്ചു​വി​ടു​ക​യും കു​ഞ്ഞ് ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​തു​വ​രെ കാ​വ​ലാ​യി ഒ​പ്പം നി​ൽ​ക്കു​ക​യും ചെ​യ്തു.

പ​ക്ഷെ അ​ന്ന് ര​ക്ഷ​പ്പെ​ട്ട ആ ​പെ​ണ്‍​കു​ഞ്ഞ് 14-ാം വ​യ​സി​ൽ മ​ലേ​റി​യ ബാ​ധി​ച്ച് മ​രി​ക്കു​ക​യാ​ണ് ഉ​ണ്ടായ​ത്. ആ​ഫ്രി​ക്ക​യി​ലെ പ​രി​ത​സ്ഥി​തി​ക​ൾ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​കൊ​ണ്ടുവ​ന്ന കാ​ർ​ട്ട​റി​ന് പു​ലി​റ്റ്സ​ർ സ​മ്മാ​നം ല​ഭി​ച്ചു.

അം​ബ​ര​ചും​ബി​യു​ടെ മു​ക​ളി​ലി​രു​ന്നൊ​രു ഉൗ​ണ്
ഫോ​ട്ടോ​ഗ്രാ​ഫ​ർ:​ അ​ജ്ഞാ​ത​ൻ



1932ൽ ​അ​മേ​രി​ക്ക​യി​ലെ മൻ​ഹാ​ട്ട​നി​ൽ പ​ണി​തു​കൊ​ണ്ടിരു​ന്ന റോ​ക്ഫെ​ല്ല​ർ സെ​ന്‍റ​ർ എ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ ഒ​രു ദൃ​ശ്യ​മാ​ണി​ത്. 11 കെ​ട്ടി​ട നിർമാണ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി 840 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​വ​ച്ചി​രി​ക്കു​ന്ന ഒ​രു ബീ​മി​ൽ ക​യ​റി ഇ​രി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്.

എ​ന്നാ​ൽ ഈ ​ചി​ത്രം ആ​രെ​ടു​ത്തു എ​ന്ന​തി​നെ​ക്കു​റി​ച്ച് ത​ർ​ക്ക​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. റോ​ക്ഫെ​ല്ല​ർ സെ​ന്‍റ​റി​ന്‍റെ പ​ര​സ്യ​ത്തി​നാ​യി എ​ടു​ത്ത ഈ ​ചി​ത്രം പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന്‍റെ ഒ​രു മു​ഖ​ചി​ത്ര​മാ​യി മാ​റി.

ക​ത്തു​ന്ന സ​ന്യാ​സി
​ഫോ​ട്ടോ​ഗ്രാ​ഫ​ർ: മാ​ൽ​ക്കം ബ്രൗ​ണ്‍



വി​യ​റ്റ്നാ​മി​ൽ ബു​ദ്ധ​സ​ന്യാ​സി​മാ​ർ​ക്കെ​തി​രേ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബു​ദ്ധ​സ​ന്യാ​സി​ തി​ച് ക്യാ​ങ് ഡ​ക് സ്വ​യം തീ​കൊ​ളു​ത്തി മരിക്കുന്ന ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. പു​ലി​റ്റ്സ​ർ പ്രൈ​സ് നേ​ടി​യ ഈ ​ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​മേ​രി​ക്ക​യും വി​യ​റ്റ്നാ​മും ത​മ്മി​ലു​ള്ള ബ​ന്ധം ഉ​ല​ഞ്ഞു​തു​ട​ങ്ങു​ന്ന​ത്.

ശാ​ന്ത​മാ​യി ധ്യാ​ന രീ​തി​യി​ലി​രു​ന്ന് മ​ര​ണ​ത്തെ സ്വ​യം വ​രി​ക്കു​ന്ന സ​ന്യാ​സി​യും അ​ദ്ദേ​ഹ​ത്തെ നോ​ക്കി ശാ​ന്ത​രായി ക​ട​ന്നു​പോ​കു​ന്ന മ​റ്റു​ സ​ന്യാ​സി​മാ​രു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ചി​ത്രം.

യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത
​ഫോ​ട്ടോ​ഗ്രാ​ഫ​ർ: നി​ക് ഉ​ട്



വി​യ​റ്റ്നാം ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന നി​ക് ഉ​ട് വി​യ​റ്റ്നാം യു​ദ്ധ​കാ​ല​ത്ത് എ​ടു​ത്ത ഒ​രു ഫോ​ട്ടോ​യാ​ണി​ത്. 1972 ജൂ​ണ്‍ എ​ട്ടി​ന് ദ​ക്ഷി​ണ വി​യ​റ്റ്നാം എ​യ​ർ​ഫോ​ഴ്സ് അ​ബ​ദ്ധ​ത്തി​ൽ ഒ​രു ലോ​ഡ് നാ​പാം എ​ന്ന രാ​സ​വ​സ്തു വി​യ​റ്റ്നാ​മി​ലെ​ത​ന്നെ സൈ​ഗോ​ണ്‍(​ഇ​ന്ന​ത്തെ ഹോ ​ചീ മി​ൻ സിറ്റി) എ​ന്ന സ്ഥ​ല​ത്ത് വ​ർ​ഷി​ച്ചു.

പെ​ട്ടെ​ന്ന് തീ​പി​ടിക്കു​ന്ന ഈ ​രാ​സ​വ​സ്തു ദേ​ഹ​ത്ത് വീ​ണ​പ്പോ​ൾ പെ​ള്ള​ലേ​റ്റ് ത​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉൗ​രി​ക്ക​ള​ഞ്ഞ് ഓ​ടു​ന്ന ഫാ​ൻ തീ ​കിം ഫു​ക് എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം യു​ദ്ധ​ങ്ങ​ൾ​ക്കെ​തി​രെ ലോ​ക​മെ​ന്പാ​ടും ജ​ന​വി​കാ​രം ഉ​ണ​ർ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഈ ​പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് നി​ക് ഉ​ട് ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചി​കി​ത്സ​യ്ക്കു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്യു​ക​യും ചെ​യ്തു.

അ​യ്‌ലൻ കു​ർ​ദി
ഫോ​ട്ടോ​ഗ്രാ​ഫ​ർ:​ നി​ലൂ​ഫെ​ർ ഡെ​മി​ർ



അ​ഭ​യാ​ർ​ഥിപ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​ക​മ​ന​ഃസാ​ക്ഷി​യു​ടെ ക​ണ്ണു​തു​റ​പ്പി​ച്ച ഒ​രു ചി​ത്ര​മാ​ണി​ത്. യു​ദ്ധം ത​ക​ർ​ത്ത സി​റി​യ​യി​ൽ​നി​ന്ന് ബോട്ടിൽ കയറി കടലിലൂടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മൂ​ന്നു​വ​യ​സു​കാ​ര​ൻ അ​ലെ​യ്ൻ കു​ർ​ദി ബോ​ട്ടു​മ​റി​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ർ​ക്കി​യി​ലെ ബോ​ഡ്രം ക​ട​ൽ​പ്പു​റ​ത്ത് അ​ടി​ഞ്ഞ ഈ ​കു​ഞ്ഞി​ന്‍റെ ചി​ത്രം തു​ർ​ക്കി​ ഫോ​ട്ടോ​ഗ്രാ​ഫ​ർ നി​ലൂ​ഫെ​ർ ഡെ​മി​ർ ത​ന്‍റെ കാ​മ​റ​യി​ൽ പ​ക​ർ​ത്തി. ക​ട​ൽ​തീ​ര​ത്തെ മ​ണ​ലി​ൽ മു​ഖം​പൂ​ഴ്ത്തി മ​രി​ച്ചു കി​ട​ക്കു​ന്ന അ​ലെ​യ്ന്‍റെ ചി​ത്രം ലോ​ക​മെ​ന്പാ​ടു​മു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു.

യു​ദ്ധ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നും അ​ഭ​യാ​ർ​ഥിപ്ര​ശ്ന​ങ്ങ​ൾ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ കാ​ണാ​നും ലോ​ക​ത്തെ​യാ​കെ പ്രേ​രി​പ്പി​ച്ച ഒ​രു ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

റോസ് മേരി ജോൺ