Choclate
വേഗറാണി
ആ​​ത്മ​​വി​​ശ്വാ​​സ​​വും ക​​ഠി​​ന​​പ്ര​​യ​​ത്ന​​വും ഒ​​പ്പം ല​​ക്ഷ്യ​​ബോ​​ധ​​വുമു​ണ്ടെ​​ങ്കി​​ൽ ജീ​​വി​​ത​​ത്തി​​ൽ അ​​പ്രാ​​പ്യ​​മാ​​യി ഒ​​ന്നു​​മി​​ല്ല എ​​ന്ന​​തി​​നു തെ​​ളി​​വാ​​ണ് ഷെ​​ല്ലി ആ​​ൻ ഫ്രേ​​സ​​ർ. അ​​മ്മ​​യാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 100 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ സ്വ​​പ്ന​​തു​​ല്യ​​മാ​​യ കി​​രീ​​ട​​ക്കു​​തി​​പ്പ് ന​​ട​​ത്തി​​യ ഷെ​​ല്ലി എ​​ന്ന മി​​ന്നും താ​​രം ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ലാ​​ണി​​പ്പോ​​ൾ.

അ​​തി​​വേ​​ഗ​​ത്തി​​ന്‍റെ റാ​​ണി​​പ്പ​​ട്ടം എ​​ന്നും ആ​​ർ​​ക്കും ഉ​​ന്മാ​​ദം ത​​ന്നെ​​യാ​​ണ്. എ​​ന്നാ​​ൽ അ​​ത് ഒ​​ളി​​ന്പി​​ക്സി​​ലോ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലോ കൂ​​ടെ​​യാ​​ണെ​​ങ്കി​​ലോ? അ​​തി​​ന്‍റെ വ​​ർ​​ണ​​പ്പ​​കി​​ട്ട് പ​​റ​​യേ​​ണ്ട​​ല്ലോ...!

ഒ​​ളി​​ന്പി​​ക്സി​​ലും ലോ​​ക അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ലും ഒ​​രു​​പോ​​ലെ വെ​​ന്നി​​ക്കൊ​​ടി പാ​​റിച്ച ഷെ​​ല്ലി എ​​ന്ന മി​​ന്ന​​ൽ​​പ്പി​​ണ​​ർ ജീ​​വി​​ത​​ത്തി​​ലെ ഒ​​രു​​പാ​​ട് ക​​ന​​ൽ​​വ​​ഴി​​ക​​ളെ ത​​ര​​ണം ചെ​​യ്താ​​ണ് കാ​​യി​​ക​​ലോ​​ക​​ത്തെ​​ത്തി​​യ​​ത്.



പോക്കറ്റ് റോക്കറ്റിന്‍റെ ജനനം

1986 ഡി​​സം​​ബ​​ർ 26-ന് ​​ജ​​മൈ​​ക്ക​​യി​​ലെ കിം​​ഗ്സ്റ്റ​​ണി​​ൽ ഒരു ദ​​രി​​ദ്ര​​കു​​ടും​​ബ​​ത്തി​​ലാ​​യി​​രു​​ന്നു ഷെ​​ല്ലിയുടെ ജനനം.

ഒ​​രു​​നേ​​ര​​ത്തെ വി​​ശ​​പ്പ​​ട​​ക്കാ​​ൻ​​പോ​​ലും ഭ​​ക്ഷ​​ണം ല​​ഭി​​ക്കാ​​ത്ത ബാ​​ല്യം. അ​​മ്മ​​യു​​ടെ തെ​​രു​​വ് ക​​ച്ച​​വ​​ട​​ത്തി​​ൽ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന വ​​രു​​മാ​​നം ഒ​​ന്നി​​നും തി​​ക​​യാ​​ത്ത അ​​വ​​സ്ഥ. ന​​ല്ല ഭ​​ക്ഷ​​ണ​​ത്തി​​നും വ​​സ്ത്ര​​ത്തി​​നും ഏ​​റെ കൊ​​തി​​ച്ച ബാ​​ല്യ​​കാ​​ലം.

എ​​ന്നാ​​ൽ ഈ ​​പ്ര​​തി​​സ​​ന്ധി​​ക​​ളെ​​യെ​​ല്ലാം അ​​തി​​ജീ​​വി​​ച്ച് അ​​ത്യു​​ന്ന​​തി​​യു​​ടെ നെ​​റു​​ക​​യി​​ലെ​​ത്തി​​യ ഷെ​​ല്ലി ന​​മ്മ​​ൾ ഓ​​രോ​​രു​​ത്ത​​ർ​​ക്കും പ്ര​​ചോ​​ദ​​ന​​മാ​​യി മാ​​റി. പോ​​ക്ക​​റ്റ് റോ​​ക്ക​​റ്റ് എ​​ന്ന വി​​ളി​​പ്പേ​​ര് അ​​ന്വ​​ർ​​ഥ​​മാ​​ക്കു​​ന്ന​​വി​​ധ​​മാ​​യി​​രു​​ന്നു ഷെ​​ല്ലി​​യു​​ടെ ഓ​​രോ കു​​തി​​പ്പും.

താണ്ടിയ ദൂരവും സ്വന്തമാക്കിയ നേട്ടങ്ങളും

കിം​​ഗ്സ്റ്റ​​ണി​​ലെ പോ​​ൾ​​മെ​​ർ​​സ് ഹൈ​​സ്കൂ​​ൾ ഫോ​​ർ ഗേ​​ൾ​​സി​​ൽ​​നി​​ന്നു ബി​​രു​​ദം നേ​​ടി​​യ ഷെ​​ല്ലി 100 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ​​ചെ​​ലു​​ത്തി. 2008-ലെ ​​ബെ​​യ്ജിം​​ഗ് ഒ​​ളി​​ന്പി​​ക്സി​​ൽ 100 മീ​​റ്റ​​റി​​ലും 200 മീ​​റ്റ​​റി​​ലും സ്വ​​ർ​​ണം നേ​​ടി സ്പ്രി​​ന്‍റ് ഡ​​ബി​​ൾ തി​​ക​​ച്ച ശേ​​ഷ​​മാ​​ണ് ലോ​​ക​​കാ​​യി​​ക ഭൂ​​പ​​ട​​ത്തി​​ൽ ഷെ​​ല്ലി ശ്ര​​ദ്ധി​​ച്ചു​​തു​​ട​​ങ്ങി​​യ​​ത്. 100 മീ​​റ്റ​​ർ സ്പ്രി​​ന്‍റി​​ൽ സ്വ​​ർ​​ണം നേ​​ടു​​ന്ന ലോ​​ക​​ത്തി​​ലെ ആ​​ദ്യ ജ​​മൈ​​ക്ക​​ൻ വ​​നി​​ത​​യായി ഷെല്ലി.



2009ലെ ​​ബ​​ർ​​ലി​​ൻ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 100 മീ​​റ്റ​​റി​​ലും 4x100 മീ​​റ്റ​​ർ റി​​ലേ​​യി​​ലും ഷെ​​ല്ലി വി​​ജ​​യ​​ക്കു​​തി​​പ്പു ന​​ട​​ത്തി. 2012-ലെ ​​ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ 100 മീ​​റ്റ​​റി​​ൽ സ്വ​​ർ​​ണ​​വും 200 മീ​​റ്റ​​ർ, 4x100 മീ​​റ്റ​​ർ റി​​ലേ എ​​ന്നി​​വ​​യി​​ൽ വെ​​ള്ളി​​മെ​​ഡ​​ലും നേ​​ടി ഷെ​​ല്ലി ത​​ന്‍റെ ജൈ​​ത്ര​​യാ​​ത്ര തു​​ട​​ർ​​ന്നു.

2013-ലെ ​​മോ​​സ്കോ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 100 മീ​​റ്റ​​ർ, 200 മീ​​റ്റ​​ർ എ​​ന്നി​​വ​​യി​​ൽ അ​​പൂ​​ർ​​വ സ്പ്രി​​ന്‍റ് ഡ​​ബി​​ളും 4x100 റി​​ലേ​​യി​​ൽ സ്വ​​ർ​​ണ​​വും നേ​​ടി ഷെ​​ല്ലി ക​​രു​​ത്തു​​തെ​​ളി​​യി​​ച്ചു.

2015-ൽ ​​ബെ​​യ്ജിം​​ഗി​​ൽ ന​​ട​​ന്ന ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 100 മീ​​റ്റ​​റി​​ലും 4x100 മീ​​റ്റ​​ർ റി​​ലേ​​യി​​ലും സ്വ​​ർ​​ണ​​മെ​​ഡ​​ൽ നേ​​ടി ത​​ന്‍റെ പ്രാ​​മാ​​ണി​​ത്വം തു​​ട​​ർ​​ന്നു​​കൊ​​ണ്ടേ​​യി​​രു​​ന്നു.

2016-ലെ ​​റി​​യോ ഒ​​ളി​​ന്പി​​ക്സി​​ലെ​​ത്തു​​ന്പോ​​ഴേ​​ക്കും 100 മീ​​റ്റ​​റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി കി​​രീ​​ടം നേ​​ടു​​ന്ന ആ​​ദ്യ വ​​നി​​ത​​യെ​​ന്ന സ്ഥാ​​ന​​വും ഷെ​​ല്ലി​​ക്ക് സ്വ​​ന്ത​​മാ​​യി. റി​​യോ​​യി​​ൽ, കാ​​ൽ​​വി​​ര​​ലി​​നേ​​റ്റ പ​​രി​​ക്കി​​നെ അ​​വ​​ഗ​​ണി​​ച്ച് ട്രാ​​ക്കി​​ലി​​റ​​ങ്ങി​​യ അ​​വ​​ർ 100 മീ​​റ്റ​​റി​​ൽ വെ​​ങ്ക​​ല​​വും 4x100 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ വെ​​ള്ളി​​യും നേ​​ടി​​യെ​​ടു​​ത്തു.

ട്രാക്കിൽ നിന്നൊരു ബ്രേക്ക്

അ​​മ്മ​​യാ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ൽ കാ​​യി​​ക​​രം​​ഗ​​ത്തു​​നി​​ന്നും താ​​ത്കാ​​ലി​​ക​​മാ​​യി മാ​​റി​​നി​​ന്ന അ​​വ​​ർ 2017 ഓ​​ഗ​​സ്റ്റി​​ൽ ഒ​​രാ​​ൺ​​കു​​ഞ്ഞി​​നു ജ​​ന്മം ന​​ൽകി. തു​​ട​​ർ​​ന്നു ര​​ണ്ടു വ​​ർ​​ഷ​​ക്കാ​​ലം ട്രാ​​ക്കി​​ൽ​​നി​​ന്നു മാ​​റി​​നി​​ന്ന അ​​വ​​ർ ഏ​​തൊ​​രു കാ​​യി​​ക​​താ​​ര​​വും കൊ​​തി​​ക്കു​​ന്ന ഉ​​ജ്വ​​ല​​നേ​​ട്ട​​ത്തി​​ലൂ​​ടെ ദോ​​ഹ​​യി​​ൽ ന​​ട​​ന്ന ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഉ​​ഗ്ര​​ൻ തി​​രി​​ച്ചു​​വരവു നടത്തി.

ഈ വരവിൽ അ​​വ​​ർ ത​​ന്‍റെ മി​​ക​​ച്ച സ​​മ​​യ​​ത്തി​​ലൂ​​ടെ 100 മീ​​റ്റ​​റി​​ൽ കി​​രീ​​ടം ചൂ​​ടി. മാ​​ത്ര​​മ​​ല്ല ആ​​ദ്യ​​ത്തെ 100 മീ​​റ്റ​​ർ ലോ​​ക​​കി​​രീ​​ടം നേ​​ടി ഒ​​രു ദ​​ശാ​​ബ്ദ​​ത്തി​​നു​​ശേ​​ഷം ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 100 മീ​​റ്റ​​ർ സ്വ​​ർ​​ണം നേ​​ടി​​യ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ​​ത്തെ അ​​മ്മ​​യും ഏ​​റ്റ​​വും പ്രാ​​യം​​കൂ​​ടി​​യ വ​​നി​​ത​​യും ഷെല്ലിയായി.



മിടുക്കു തെളിയിച്ച മേഖലകൾ

ട്രാ​​ക്ക് സീ​​സ​​ണി​​ൽ മു​​ടി​​യി​​ൽ പ്ര​​ത്യേ​​ക വ​​ർ​​ണ​​ങ്ങ​​ൾ വാ​​രി​​ച്ചൂ​​ടി​​യും മു​​ടി കെ​​ട്ടു​​ന്ന രീ​​തി​​യി​​ൽ ഇ​​ട​​യ്ക്കി​​ടെ മാ​​റ്റം​​വ​​രു​​ത്തി​​യും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ സ്ഥാ​​നം നേ​​ടി​​യ അ​​വ​​ർ 2013-ൽ ​​സ്വ​​ന്ത​​മാ​​യി ഒ​​രു ഹെ​​യ​​ർ ബി​​സി​​ന​​സ് സ​​ലൂ​​ൺ ആ​​രം​​ഭി​​ച്ചു.

ക​​ഠി​​ന​​മാ​​യ പ​​രി​​ശീ​​ല​​ന​​കാ​​ല​​ഘ​​ട്ട​​ത്തി​​ലും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ച അ​​വ​​ർ ബി​​രു​​ദ​​ങ്ങ​​ൾ നേ​​ടു​​ന്ന​​തി​​ലും ശ്ര​​ദ്ധ​​പു​​ല​​ർ​​ത്തി. 2010-ൽ ​​ജ​​മൈ​​ക്ക​​യി​​ലെ ആ​​ദ്യ​​ത്തെ യു​​നി​​സെ​​ഫ് ദേ​​ശീ​​യ ഗു​​ഡ്‌​​വി​​ൽ അം​​ബാ​​സഡ​​റാ​​യും ഷെല്ലി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഇ​ത​ല്ല, ഇ​തി​ന​പ്പു​റ​മു​ള്ള ഒ​രു ച​രി​ത്ര​ഗാ​ഥ​യാ​ണ് കാ​യി​ക​പ്രേ​മി​ക​ൾ ഷെ​ല്ലി​യി​ൽ നി​ന്ന് ഉ​റ്റു​നോ​ക്കു​ന്ന​ത്. ഉ​റ്റു​നോ​ക്കു​ന്നു ​എ​ന്ന​ല്ല ഷെ​ല്ലി​യി​ൽ​നി​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​ത് എ​ന്നു പ​റ​യു​ന്ന​താ​വും കൂ​ടു​ത​ൽ ശ​രി.

അ​​ടു​​ത്ത ഒ​​ളി​​ന്പി​​ക്സി​​ലെ കി​​രീ​​ട​​നേ​​ട്ടം...

സ്ഥി​​രോ​​ത്സാ​​ഹ​​ത്തോ​​ടെ മു​​ന്നേ​​റി​​യാ​​ൽ അ​​ടു​​ത്ത ഒ​​ളി​​ന്പി​​ക്സും ഷെ​​ല്ലി​​ക്കു മു​​ന്പി​​ൽ കീ​​ഴ​​ട​​ങ്ങു​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ യാ​​തൊ​​രു സം​​ശ​​യ​​വും വേ​​ണ്ട. ന​​മു​​ക്കു കാ​​ത്തി​​രു​​ന്നു കാ​​ണാം!

സി.പി. സിജിൻ