വഴക്കുപറഞ്ഞ മമ്മൂക്ക! വെളിപ്പെടുത്തലുമായി അനു സിത്താര
Wednesday, May 25, 2022 4:51 PM IST
അനു സിത്താര എപ്പോഴും പറയാറുള്ള പേരാണ് മമ്മൂട്ടിയുടേത്. താരരാജാവിനോട് വലിയ ആരാധന കൊണ്ട് നടക്കുന്നയാളാണ് അനു. അദ്ദേഹത്തിനൊപ്പം പല സിനിമകളിലും താരസുന്ദരി അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മോഹന്‍ലാലിന്‍റെ ട്വല്‍ത്ത് മാന്‍ എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം അനു സിത്താര അവതരിപ്പിച്ചു.

സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. കൂടെ അഭിനയിച്ച താരങ്ങളെ ക്കുറിച്ചും അവര്‍ക്കൊപ്പം ഉണ്ടായ, എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു സംഭവത്തെ കുറിച്ചുമെല്ലാം അനു സിത്താര വെളിപ്പെടുത്തി.

മമ്മൂക്കയെക്കുറിച്ച് പറയുകയാണെങ്കില്‍ ചെന്നൈയില്‍ വച്ച് പേരന്‍പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യമായി മമ്മൂക്കയെ കണ്ടതെന്ന് അനു പറയുന്നു.

കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ പിന്നാമ്പുറ കഥയാണ് അനു വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആ സീനിലുള്ള എല്ലാവരെയും വിളിച്ച് നമുക്ക് പ്രാക്ടീസ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. എനിക്കത് കണ്ട് അദ്ഭുതമാണ് തോന്നിയത്.

ഞാന്‍, ശ്രീവിദ്യ, പൊന്നമ്മച്ചേച്ചി, മമ്മൂക്ക എന്നിങ്ങനെ നാലു പേരുണ്ട്. ഇവര്‍ ആ സീന്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ എന്‍റെ ശ്രദ്ധ വേറെ എങ്ങോട്ടോ പോയി. ഞാന്‍ പുറകിലേക്ക് നോക്കി നില്‍ക്കുമ്പോള്‍, എടീ പൊട്ടീ നിന്നോടല്ലേ ഇത് ചെയ്യണമെന്ന് പറഞ്ഞത് എന്ന് പറഞ്ഞ് മമ്മൂക്കയുടെ കൈയില്‍ നിന്നും ചീത്ത കേട്ടു.

അതുകഴിഞ്ഞ് ആ സിനിമ തീരുന്നതുവരെ എന്‍റെ ശ്രദ്ധ മറ്റെവിടെയും പോയിട്ടില്ല. മമ്മൂക്ക പറഞ്ഞത് ഒരു ചീത്തയായിട്ടല്ല എനിക്ക് തോന്നിയത്. അങ്ങനെ വിളിക്കുന്നത് കേള്‍ക്കാനാണ് ഇഷ്ടമെന്നും അനു സിത്താര അഭിമുഖത്തിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.