അശ്വിൻ ജോസിനെയും ഗൗരി ജി. കിഷനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന അനുരാഗം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും നർമവും നിറയ്ക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ.
ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്ന് നിർമിച്ച് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം.
ചിത്രം മെയ് അഞ്ചിന് തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും നായകനായ അശ്വിൻ ജോസാണ്. ഗൗതം വാസുദേവ മേനോൻ, ജോണി ആന്റണി, ദേവയാനി, ഷീല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ഇവരെ കൂടാതെ മൂസി, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും അണിനിരക്കുന്നു. പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സുരേഷ് ഗോപിയാണ് ഛായാഗ്രാഹകൻ, സംഗീതം ജോയൽ ജോൺസ്. ലിജോ പോൾ എഡിറ്റിംഗ്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ് ,ടിറ്റോ പി. തങ്കച്ചൻ എന്നിവരാണ്.
കലാസംവിധാനം: അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ: ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സി.എസ്, മേക്കപ്പ്: അമൽ ചന്ദ്ര, ത്രിൽസ്: മാഫിയ ശശി,
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്: ഫസൽ എ. ബക്കർ, സ്റ്റിൽസ്: ഡോണി സിറിൽ, പിആർഒ: വൈശാഖ് സി. വടക്കേവീട്, എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.