അമിത് ചക്കാലക്കിനെ കേന്ദ്രകഥാപാത്രമാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്രായുടെ ട്രെയിലർ പുറത്തിറക്കി. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ടും പ്രീനന്ദ് കല്ലിട്ടുമാണ് ചിത്രം നിർമിക്കുന്നത്.
വയനാടിന്റെ പശ്ചാത്തലത്തിലൂടെ കാലിക പ്രാധാന്യമുള്ള ഒരു വിഷയം ഉൾപ്പെടുത്തി പൂർണമായും ക്രൈം ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സുഹാസിനി കുമരനാണ് നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, ശ്രീകാന്ത് മുരളി, അബു സലിം ,സെന്തിൽ കൃഷ്ണ, മേഘനാഥൻ, സന്തോഷ് കീഴാറ്റൂർ, ചെസിൽ അശോകൻ, നീനാ കുറുപ്പ്, രേണു സൗന്ദർ, പ്രദീപ്, ജിജു രാജ്, സന്ധ്യ മനോജ്, സനൽ കല്ലാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
വിനു കെ.മോഹൻ, ജിജു രാജ് എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു.
മണി പെരുമാൾ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്- അഖിലേഷ് മോഹൻ. കലാസംവിധാനം - ശ്യാംജിത്ത് രവി. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യൂം- ഡിസൈൻ -അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്യുട്ടിവ് - റാം.
പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.