മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷ റാസല്‍ ഖൈമയില്‍ ചിത്രീകരണം തുടങ്ങി.
നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കര്‍മം റാസല്‍ ഖൈമ, അല്‍ ഖാസിമി പാലസ് ഉടമ താരിഖ് അഹമ്മദ് അലി അല്‍ ഷര്‍ഹാന്‍ അല്‍ നുഐമി, പ്രശസ്ത യുഎഇ എഴുത്തുകാരന് മുഹ്സിന് അഹമ്മദ് സാലം അല്‍ കൈത് അല്‍ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ റാസൽ ഖൈമ ഇന്ത്യന്‍ അസോസിയേഷന് പ്രതിനിധികളായ എസ്.എ. സലിം നാസര്‍ അല്‍മഹ, എന്നിവര്‍ സന്നിഹിതരായിരുന്നു
മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഒരുക്കുന്ന ഈ ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിർവഹിച്ചിരിക്കുന്നത്.
മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ(ടുണീഷ്യ), സലാമ(യുഎഇ), ജെന്നിഫര്‍ (ഫിലിപ്പീന്‍സ്), സറഫീന(നൈജീരിയ), സുമയ്യ(യമന്‍), ഇസ്ലാം(സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു. ക്രോസ് ബോര്‍ഡര്‍ കാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്നു.
ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.
ബി.കെ. ഹരിനാരായണന്,സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ പാടുന്നു. ഛായാഗ്രഹണം വിഷ്ണു ശര്‍മയും ചിത്രസംയോജനം അപ്പു എന്‍. ഭട്ടതിരിയും നിർവഹിക്കുന്നു.
ആയിഷയുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനം ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.