രാഘവ ലോറൻസും കങ്കണ റണവാത്ത് പ്രധാന വേഷത്തിലെത്തുന്ന ചന്ദ്രമുഖി 2 ട്രെയിലർ റിലീസായി. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്.
പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടും തിയറ്റർ റിലീസ് ചെയ്യും. മുൻനിര പ്രൊഡക്ഷൻ ഹൗസായ 'ലൈക്ക പ്രൊഡക്ഷൻസ്'ന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ തുടർച്ചയാണ് ചന്ദ്രമുഖി 2. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.
ആർ.ഡി. രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.
ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ.ജി. മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി.എം. കാർത്തിക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വസ്ത്രാലങ്കാരം: പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, മേക്കപ്പ്: ശബരി ഗിരി, സ്റ്റിൽസ്: ജയരാമൻ, ഇഫക്റ്റ്സ്: സേതു, ഓഡിയോഗ്രഫി: ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ: കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പിആർഒ: ശബരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.