മാധവീയം തീയറ്ററുകളിലേക്ക്
Monday, November 5, 2018 4:08 PM IST
തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന "മാധവീയം' നവംബർ 23ന് തീയറ്ററുകളിൽ എത്തും.
സംവിധായകനും സുധിയും ചേർന്നാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവും സുധിയാണ്. സംവിധായകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

നന്ദനമുദ്രയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിനീതും പുതുമുഖം പ്രണയയുമാണ് പ്രധാന കഥാപാത്രങ്ങൾ. ഗീതാ വിജയൻ, ബാബു നന്പൂതിരി, ശ്രീകുമാർ മേനോൻ, സുരേഷ്ബാബു, സി.വി. ദേവ്, കുട്ട്യേടത്തി വിലാസിനി, അംബിക മോഹൻ, ഡോ. കൊച്ചു എസ്. മണി, വരുണ്‍ തേജസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വി.അരവിന്ദാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് കപിൽ ഗോപാലകൃഷ്ണൻ. ചിത്രം 72 ഫിലിം കന്പനി തീയറ്ററുകളിൽ എത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.