ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാനവേഷങ്ങളില്‍ എത്തുന്നു.
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'കരിങ്കുന്നം സിക്സസ്' എന്ന ചിത്രത്തിന് ശേഷം ശേഷം ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ലെമണ്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും തിരുവനന്തപുരത്ത് നടന്നു. തികച്ചും വ്യത്യസ്ത മായ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ ദീപു കരുണാകരന് അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്, ബിജു പപ്പന്. സീമ, ലയ സിംസണ്‍ എന്നിവരും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അര്ജുന് പി. സത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – മനു രമേശ്, ഛായാഗ്രഹണം– പ്രദീപ് നായർ, എഡിറ്റിംഗ്– സോബിൻ കെ. സോമൻ, കലാസംവിധാനം– സാബുറാം, കോസ്റ്റ്യും ഡിസൈൻ– ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ– സാംജി എം. ആന്റണി,
അസോസിയേറ്റ് ഡയറക്ടർ-ശ്രീരാജ് രാജശേഖരൻ, സഹസംവിധാനം– ഹരിശങ്കർ, വിവേക് വൈദ്യനാഥൻ, സജിൽ പി. സത്യനാഥൻ, വിഷ്ണു വെള്ളിഗിരി, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം,
പ്രൊഡക്ഷൻ മാനേജർ– കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺേട്രോളർ- മുരുകൻ എസ്., പിആർഒ- വാഴൂർ ജോസ്, സ്റ്റിൽസ് – അജി മസ്ക്കറ്റ്. ചിത്രീകരണം ജൂൺ 20ന് വയനാട്ടിൽ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.