ശ്രീനിവാസൻ മുഖ്യവേഷത്തിലെത്തുന്ന "ലൂയിസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോന്നിക്ക് സമീപത്തെ വനപ്രദേശത്ത് തുടങ്ങി. ഷാബു ഉസ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമം നടന്നു. ശ്രീനിവാസൻ വ്യത്യസ്ത കഥാപാത്രമാകുന്ന ചിത്രമാകും ലൂയിസ് എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.
കൊട്ടുപള്ളിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ റ്റി.റ്റി. എബ്രഹാം കൊട്ടുപള്ളിൽ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെ. തിരക്കഥ, സംഭാഷണം മനു ഗോപാൽ. ജാസി ഗിഫ്റ്റാണ് ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം ആനന്ദ് കൃഷ്ണ. കോന്നി, വാഗമൺ, പത്തനംതിട്ട എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.
സായ്കുമാർ, ജോയി മാത്യൂ, മനോജ് കെ. ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസീസ്, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ദിവ്യ പിള്ള, ലെന, സ്മിനു സിജോ, മീനാക്ഷി തുടങ്ങിയവർ ചിത്രത്തിന്റെ താരനിരയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.