മ​ന്ദാ​കി​നി തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്; വീ​ഡി​യോ ഗാ​നം റി​ലീ​സ് ചെ​യ്തു
Friday, May 10, 2024 2:30 PM IST
അ​ൽ​ത്താ​ഫ് സ​ലിം, അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​നോ​ദ് ലീ​ല തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "മ​ന്ദാ​കി​നി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ ഗാ​നം റി​ലീ​സ് ചെ​യ്തു. വൈ​ശാ​ഖ് സു​ഗു​ണ​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ബി​ൻ അ​ശോ​ക് സം​ഗീ​തം പ​ക​ർ​ന്ന് ഡ​ബേ​സി ആ​ല​പി​ച്ച "വ​ട്ടേ​പ്പം...' എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഷി​ജു എം. ​ബാ​സ്ക​റാ​ണ്. ഛായാ​ഗ്രാ​ഹ​ക​നും ശാ​ലു​വും ചേ​ർ​ന്നാ​ണ് ക​ഥ ഒ​രു​ക്കി​യ​ത്. ബി​ബി​ൻ അ​ശോ​ക് സം​ഗീ​തം ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് ഒ​രു​ക്കു​ന്ന​ത്.

അ​ൽ​ത്താ​ഫ് സ​ലി​മി​നൊ​പ്പം മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​യ ലാ​ൽ ജോ​സ്, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്, ജി​യോ ബേ​ബി, അ​ജ​യ് വാ​സു​ദേ​വ് എ​ന്നി​വ​രും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ഈ ​ചി​ത്ര​ത്തി​നു​ണ്ട്.



ആ​രോ​മ​ൽ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി അ​ൽ​ത്താ​ഫ് വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക അ​മ്പി​ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​നാ​ർ​ക്ക​ലി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മേ​യ് 24ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

ഗ​ണ​പ​തി, ജാ​ഫ​ർ ഇ​ടു​ക്കി, സ​രി​ത കു​ക്കു, വി​നീ​ത് ത​ട്ടി​ൽ, അ​ശ്വ​തി ശ്രീ​കാ​ന്ത്, കു​ട്ടി അ​ഖി​ൽ, അ​ഖി​ല നാ​ഥ്, ഗി​ന്ന​സ് വി​നോ​ദ്, ര​ശ്മി അ​നി​ൽ, ബ​ബി​ത ബ​ഷീ​ർ, പ്ര​തീ​ഷ് ജേ​ക്ക​ബ്, അ​മ്പി​ളി സു​നി​ൽ, അ​ഖി​ൽ ഷാ, ​അ​ജിം ഷാ ​തു‌​ട​ങ്ങി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ - ബി​നു നാ​യ​ർ, ചി​ത്ര​സം​യോ​ജ​നം - ഷെ​റി​ൽ, ക​ലാ​സം​വി​ധാ​നം - സു​നി​ൽ കു​മാ​ര​ൻ, വ​സ്ത്രാ​ല​ങ്കാ​രം - ബ​ബി​ഷ കെ ​രാ​ജേ​ന്ദ്ര​ൻ, മേ​ക്ക​പ്പ് - മ​നു മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷി​ഹാ​ബ് വെ​ണ്ണ​ല, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ - സൗ​മ്യ​ത വ​ർ​മ, സൗ​ണ്ട് ഡി​സൈ​ൻ - രം​ഗ​നാ​ഥ് ര​വി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഏ​ബി​ൾ കൗ​സ്തു​ഭം, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - വി​നോ​ദ് വേ​ണു​ഗോ​പാ​ൽ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ആ​ന്‍റ​ണി തോ​മ​സ്, മ​നോ​ജ്‌ സ്റ്റി​ൽ​സ് - ഷൈ​ൻ ചെ​ട്ടി​കു​ള​ങ്ങ​ര, പോ​സ്റ്റ​ർ ഡി​സൈ​ൻ - ഓ​ൾ​ഡ് മ​ങ്ക്സ്, മീ​ഡി​യ കോ​ഡി​നേ​റ്റ​ർ - ശ​ബ​രി, ഡി​സ്ട്രീ​ബ്യൂ​ഷ​ൻ ഹെ​ഡ് - പ്ര​ദീ​പ് മേ​നോ​ൻ, പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.