ഇന്ദ്രജിത്ത് സുകുമാരൻ, നൈല ഉഷ, ബാബുരാജ്, സരയു മോഹൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന് സംവിധാനം ചെയ്യുന്ന "കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രം ഉടൻ തീയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ഫാന്റസിയും ഹ്യൂമറും ചേര്‍ന്ന കഥയാണ് ചിത്രത്തിന്റേത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
കെ. അഭയകുമാർ, അനില്‍ കുര്യന് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന്റെ രചന. ഹരിശ്രീ അശോകന്, പ്രശാന്ത് അലക്സാണ്ടർ, ശാരി, ശരത് ദാസ്, ബിനു പപ്പു, മല്ലിക സുകുമാരൻ, ഗംഗാമീര, അല്‍ത്താഫ് മനാഫ്, ജയിംസ് ഏലിയ, അഭിറാം, സുധീര്‍ പറവൂർ, ഉണ്ണിരാജ, സ്ഫടികം ജോര്‍ജ്, ജിലു ജോസഫ്, സജീദ് പട്ടാളം, അനില്‍ കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബി.കെ. ഹരിനാരായണന്, വിനായക് ശശികുമാർ, സന്തോഷ് വര്‍മ എന്നിവര്‍ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് രഞ്ജിന് രാജാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.