ഇടനാഴിയിലൂടെ നീ നടന്നുവരുന്നത് കാണാന്‍ കാത്തിരിക്കുകയാണ്; വിഗ്നേഷ് ശിവൻ
Thursday, June 9, 2022 9:09 AM IST
വിഗ്നേഷ് ശിവന്‍ നയന്‍താര വിവാഹത്തിന് ആശംസകളുമായി ചലചിത്രലോകം. വിവാഹത്തിന് മുന്‍പായി വിഗ്നേഷ് ശിവന്‍ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പാണ് ആരാധകരുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. കണ്ടുമുട്ടിയ എല്ലാവര്‍ക്കും നന്ദിയെന്നും ജീവിതത്തിലെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

2015-ല്‍ തുടങ്ങിയ ഇവരുടെ ഏഴുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. നാനും റൗഡിതാന്‍ എന്ന സിനിയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. മലയാളത്തില്‍ തുടങ്ങി തമിഴിലെ തിരക്കേറിയ നടിയായി മാറിയ നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തോടെയാണ് അറിയപ്പെടുന്നത്.

സത്യന്‍ അന്തിക്കാടിന്‍റെ മനസിനക്കരെ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറിയ നയന്‍താര പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. തമിഴില്‍ സംവിധായകനായ വിഗ്നേഷ് ശിവന്‍റെ ഈയടുത്തിറങ്ങിയ കാതുവാക്കുള രണ്ട് കാതല്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

ഇന്ന് ജൂണ്‍ ഒമ്പത്. ഞങ്ങളുടെ ദിവസം.എന്‍റെ ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. ദെവത്തിന്, പ്രപഞ്ചത്തിന്,കണ്ടുമുട്ടിയ നല്ല മനുഷ്യര്‍ക്ക്, നല്ല നിമിഷങ്ങള്‍ക്ക്, അനുഗ്രഹങ്ങള്‍ക്ക്, ഷൂട്ട് നടക്കുന്ന ദിവസങ്ങള്‍ക്ക്, എല്ലാ പ്രാര്‍ഥനകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഇതെല്ലാം എന്‍റെ ജീവിതത്തിലെ പ്രണയത്തിനായി സമര്‍പ്പിക്കുന്നു.

എൻ തങ്കമേ,ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ മനോഹരമായ ഇടനാഴിയിലൂടെ നീ നടന്നുവരുന്നത് കാണാന്‍ ഞാന്‍ ആവശേത്തോടെ കാത്തിരിക്കുകയാണ്. എല്ലാ നന്മകള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും ഉറ്റസുഹൃത്തുക്കള്‍ക്കും മുന്നില്‍ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ കാത്തിരിക്കുകയാണ്. വിഗ്നേഷ് കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.