ന്യൂസിലൻഡ് മലയാളികളുടെ ചിത്രം: പപ്പ തീയറ്ററുകളിലേക്ക്
Sunday, April 30, 2023 2:41 PM IST
ന്യൂ​സി​ല​ൻ​ഡി​ൽ ആ​ദ്യ​മാ​യി പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ച "പ​പ്പ' എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​യാ​യ ഷി​ബു ആ​ൻ​ഡ്രൂ​സ് ക​ഥ എ​ഴു​തി ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്രം മേ​യ് 19ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത ക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

മു​മ്പ്, ന്യൂ​സി​ല​ൻ​ഡി​ൽ ചി​ത്രീ​ക​രി​ച്ച ഹ​ണ്ട്ര​ഡ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും കാ​മ​റ​യും നി​ർ​വ​ഹി​ക്കു​ക​യും രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ ജ​ടാ​യു പാ​റ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ കാ​മ​റാ​മാ​നാ​യും ഷി​ബു പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഗോ​ൾ​ഡ​ൻ എ​ജ് ഫി​ലിം​സും, വി​ൻ​വി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ർ മ​ഹേ​ശ്വ​ര​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് അ​രു​ന്ധ​തി നാ​യ​രാ​ണ്.

ദു​ൽ​ഖ​ർ ചി​ത്ര​മാ​യ സെ​ക്ക​ന്‍​ഡ് ഷോ, ​മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഇ​മ്മാ​നു​വേ​ൽ, ആ​ർ.​ജെ. മ​ഡോ​ണ, അ​തേ​ഴ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ അ​നി​ൽ ആ​ന്‍റോ ആ​ണ് പ​പ്പ​യി​ൽ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷാ​രോ​ൾ നാ​യി​ക​യാ​യും എ​ത്തു​ന്നു. കൃ​പാ​നി​ധി സി​നി​മാ​സ് ചി​ത്രം തി​യ​റ്റ​റി​ൽ എ​ത്തി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.