ലോകസിനിമയില്‍ തന്നെ ആദ്യമായി ഒരു പൂവന് കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ കൊച്ചു സിനിമയാണ് പൂവന്‍കോഴി. പപ്പി ആന്‍ഡ് കിറ്റി എന്റര്ടൈൻമെന്റിനു വേണ്ടി ഉണ്ണി അവര്‍മ രചനയും സംവിധാനവും നിര്‍വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ലാസിക് ഫാമിലി ഡ്രാമയാണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം അവര്‍മ മൂവീസ് ചാനലില്‍ റിലീസ് ചെയ്തു.
അനിതരസാധാരണമായ അതിജീവന സാമര്‍ഥ്യം കാഴ്ചവയ്ക്കുന്ന പൂവന്‍കോഴിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി പൂവന്‍കോഴി നിലകൊള്ളുന്നു.
സാധാരണ ഗതിയില്‍ ആനിമല്‍ ഓറിയന്റഡ് മൂവികളില്‍ കണ്ടുശീലിച്ചിട്ടുള്ള ആന, നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ ജീവികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിന്റെ സ്പര്‍ശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്.
ചിത്രത്തില്‍, ജയന് അവര്‍മ, അര്‍ഷ, കുട്ടപ്പന്, അഞ്ജു എ.വി, പ്രമോദ് പ്രിന്‍സ്, അബിന്‍ സജി, ജിബി സെബാസ്റ്റ്യന്‍, രാജന് പി, അഖില്‍ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവര്‍മ, അരുണ്‍ നാരായണന് എന്നിവര്‍ അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.