വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാൽ ഒരുക്കുന്ന "രണ്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സർക്കാരിന്റെ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, ഏറ്റുമാനൂരും പരിസരപ്രദേശങ്ങളിലുമായി ഒറ്റഷെഡ്യൂളിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ഫൈനൽസിനു ശേഷം നിർമിക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനാണ് നായിക. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത് ബിനുലാൽ ഉണ്ണിയാണ്.
ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധികോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ്ഗ്രാമിക, രഞ്ജിത്കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര, രാജേഷ്മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർകോഡ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, മമിതബൈജു, പ്രീതി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.