മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. "പാപ്പൻ' എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ഭൂപതി, ലേലം, പത്രം, വാഴുന്നോർ, എന്നീ ചിത്രങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണിത്. സുരേഷ്ഗോപിയോടൊപ്പം സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും "കെയർ ഓഫ് സൈറാ ബാനു' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ ചിത്രസംയോജനവും നിർവഹിക്കുന്നു. ജേക്സ് ബിജോയിയാണ് സംഗീതം. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.