താക്കോൽ പഴുതിലൂടെ കണ്ട സത്യങ്ങൾ ഒരു നാടിനെ വിറപ്പിക്കുന്നു. എന്തായിരുന്നു താക്കോൽ പഴുതിലൂടെ കണ്ട സത്യങ്ങൾ.. താക്കോൽ പഴുത് എന്ന ചിത്രത്തിലൂടെ സംവിധായകൻ ഹഫിസ് ഇസ്മയിൽ, സസ്പെൻസും ത്രില്ലറും നിറഞ്ഞ ഈ കഥ പറയുന്നു.
ഡിഡി മൂവീസിനുവേണ്ടി ഹരിദാസും ആനന്ദ് പിക്ചേഴ്സിനുവേണ്ടി ആനന്ദും ഫിലിം ഗോഡൗണ്‍ മൂവിമേക്കേഴ്സിനു വേണ്ടി ഹാഫിസ് ഇസ്മയിലും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ജനുവരി അവസാനം തിയറ്ററിലെത്തും.
ബാലുമഹേന്ദ്രയുടെ പ്രധാന സംവിധാന സഹായിയും, അദ്ദേഹത്തിന്റെ അവസാന ചിത്രമായ തലമുറകൾ എന്ന ചിത്രത്തിലെ നായകനും ആയിരുന്ന ശശികുമാർ സുബ്രമണ്യ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.
ചിത്രത്തിനു കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സാം തോമസാണ്. ജിതിൻ ദേവസി, ജുനൈദ് ജോർഡി, ബിനു ബാലൻ എന്നിവരുടെ വരികൾക്ക് ഡെന്നീസ് ജോസഫ്, ഗയോസ് ജോണ്സണ് എന്നിവർ ചേർന്ന് സംഗീതം പകരുന്നു.
റഷീദ് കോട്ടയം, ബോസ് വെങ്കിട്, കണ്ണൻ സാഗർ, ഹരീഷ് പൊണ്ടൻ, ബാബുരാജ് തിരുവല്ല, പുത്തില്ലം ഭാസി, ധനുഷ് ഹരിദാസ്, മനോജ് തിരുവല്ല, സണ്ണി, ജോഷി, രതീഷ് മഹേഷ്, ജയലക്ഷ്മി, ലാലമ്മ, ചിഞ്ചു, ഷൈലജ, ശ്രീ രഞ്ജിനി, മായ, ശില്‍പ്പ എന്നിവരും അഭിനയിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.