നവാഗതനായ കുമാർ നന്ദ രചനയും സംവിധാനവും നിർവഹിക്കുന്ന വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന ചിത്രം ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തും.
കുടുംബത്തിന്റെ ചുമതലാ ബോധങ്ങളിൽ നിന്നും ഒഴിഞ്ഞ് നില്ക്കുന്ന കുടുംബനാഥനാൽ ആ കുടുംബം അനുഭവിക്കേണ്ടിവരുന്ന കഷ്ടനഷ്ടങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളുമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ പറയുന്നത്.
ശാന്തികൃഷ്ണ, ഭഗത് മാനുവൽ, ആനന്ദ്സൂര്യ, സുനിൽസുഖദ, കൊച്ചുപ്രേമൻ, ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജുനായർ, റോഷ്നിമധു, എകഐസ്, മിഥുൻ, രജീഷ്സേട്ടു, ഷിജു നിർമാല്യം, ആലികോയ, ക്രിസ്കുമാർ, ജീവൻ ചാക്ക, മധു സി. നായർ, കുട്ട്യേടത്തി വിലാസിനി, ബാലു ബാലൻ, ബിജുലാൽ, അപർണ, രേണുക, മിനി ഡേവിസ്, രേഖ ബാംഗ്ളൂർ, ഗീത മണികണ്ഠൻ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.
എജിഎസ് മൂവിമേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ, രാജീവ് ആലുങ്കൽ, സുഗുണൻ ചൂർണിക്കര എന്നിവരുടെ വരികൾക്ക് എം.കെ. അർജുനൻ, റാംമോഹൻ, രാജീവ് ശിവ എന്നിവർ സംഗീതം പകരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.