ദിലീപിന്റെ ഫാമിലി എന്റർടെയ്നർ ചിത്രം ‘വോയ്സ് ഓഫ് സത്യനാഥൻ’ പുതിയ ടീസർ എത്തി. തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, റിംഗ് മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ജൂലൈ 14 ന് തിയറ്ററിലെത്തും.
ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽഎന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. ഛായാഗ്രഹണം സ്വരുപ് ഫിലിപ്പ്, സംഗീതം അങ്കിത് മേനോൻ, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാ സംവിധാനം എം. ബാവ,
പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍ മുബീന് എം. റാഫി,
ഫിനാന്‍സ് കണ്ട്രോളര് ഷിജോ ഡൊമനിക്, റോബിന് അഗസ്റ്റിന്, ഡിജിറ്റൽ മാർക്കറ്റിംഗ് മാറ്റിനി ലൈവ്, സ്റ്റിൽസ് ശാലു പേയാട്, ഡിസൈന്‍ ടെന്‍ പോയിന്റ്, പിആർഒ: പ്രതീഷ് ശേഖർ, എ.എസ്. ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.