നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അങ്ങനെ ഉണ്ണിക്കുട്ടനും സിനിമക്കാരനായി. ചിത്രത്തിൽ അഹമ്മദ് സിദ്ദിഖാണ് നായകൻ. ചിത്രം ന്യൂജെൻ സിനിമാസിന്റെ ബാനറിൽ മീരാ സ്വാതിയാണ് ചിത്രം നിർമിക്കുന്നത്.
സിനിമാ മോഹവുമായി കഴിയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ പ്രതീകമാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടൻ. നായിക നിർണയം പൂർത്തിയായി വരുന്നു.
ജോയ് മാത്യു, ബിജു സോപാനം, നോബി, ജയൻ ചേർത്തല, ജോബി, ഇടവേള ബാബു, നീന കുറുപ്പ്, സീമാ ജി.നായർ, മഞ്ജു പത്രോസ്, കുളപ്പുളി ലീല, കുന്തല്ലൂർ വിക്രമൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം -സാമുവൽ എബി, ഛായാഗ്രഹണം - നിധിൻ കെ.രാജ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ - ബ്യൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് നമ്പ്യാർ. ജൂലൈ പത്തിന് ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.