ദര്‍ശനയെ കണ്ടുമുട്ടി ബാബു ആന്‍ണിയുടെ മകന്‍
Tuesday, June 14, 2022 3:04 PM IST
നടി ദര്‍ശന രാജേന്ദ്രനൊപ്പം ബാബു ആന്‍ണിയുടെ മകന്‍ ആര്‍തര്‍ നില്‍ക്കുന്ന ചിത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറലാകുന്നത്. നടന്‍ ബാബു ആൻണി തന്നെയാണ് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ആര്‍തര്‍ ഹൃദയത്തിലെ ദര്‍ശനയെ കണ്ടപ്പോള്‍' എന്നാണ് ചിത്രത്തിന്‍റെ അടിക്കുറിപ്പ്.



ഹൃദയം സിനിമ ആര്‍തറിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ ദര്‍ശനെ പരിചയപ്പെട്ടത് ആര്‍തറിനെ സംബന്ധിച്ചടത്തോളം സന്തോഷകരമായ നിമിഷങ്ങളായിരുന്നുവെന്ന് ബാബു ആന്‍റണി പറഞ്ഞു. കൊല്ലത്തെ ആയുര്‍വേദിക് റിസോര്‍ട്ടില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. മാര്‍ഷ്യല്‍ ആര്‍ട്സ് അഭ്യാസിയാണ് ആര്‍തര്‍. ദ് ഗ്രേറ്റ് എസ്കേപ്പ് എന്ന ദ്വിഭാഷ ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.