പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്തിന്റെ വിവാഹനിശ്ചം കഴിഞ്ഞു. ബിസിനസുകാരനായ ടിജിയാണ് വരൻ. സിഡ്നിയിൽ അക്കൗണ്ടന്റാണ് എലിസബത്ത്.
ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ആഴ്ചയാണ് എലിസബത്തിന്റെയും ടിജിയുടെയും വിവാഹം. ഇരുവരും കോട്ടയം സ്വദേശികളാണ്.
സിനിമ മേഖലയിൽ നിന്നും സംവിധായകൻ ജോഷി, സിബി മലയിൽ, രഞ്ജി പണിക്കർ, ബി. ഉണ്ണികൃഷ്ണൻ, സിദ്ധീഖ്, ജയരാജ്, ബാബു ആന്റണി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്. നിറക്കൂട്ട്, രാജാവിന്റെ മകന്, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു.
അഗ്രജന്, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. 2021 മെയ് 10നാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.