ഹോളിവുഡ് സമരം; റെക്കോര്‍ഡ് തുക സംഭാവനയായി നല്‍കി ഡ്വേയ്ന്‍ ജോണ്‍സണ്‍
Tuesday, July 25, 2023 11:46 AM IST
വെബ് ഡെസ്ക്
ഹോ​ളി​വു​ഡി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​യാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ക്കു​ന്ന​തി​ന് പു​റ​മേ സ്‌​ക്രീ​ന്‍ ആ​ക്ടേ​ഴ്‌​സ് ഗി​ല്‍​ഡ് - അ​മേ​രി​ക്ക​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ടെ​ലി​വി​ഷ​ന്‍ ആ​ന്‍​ഡ് റേ​ഡി​യോ ആ​ര്‍​ട്ടി​സ്റ്റ് ഫൗ​ണ്ടേ​ഷ​ന് (എ​സ്എ​ജി-​എ​എ​ഫ്ടി​ആ​ര്‍​എ) വ​ലി​യൊ​രു തു​ക സം​ഭാ​വ​ന ചെ​യ്ത് ന​ട​നും മു​ന്‍ റെ​സ്ലിം​ഗ് താ​ര​വു​മാ​യ ഡ്വേ​യ്ന്‍ ജോ​ണ്‍​സ​ണ്‍.

ഏ​ഴ​ക്ക തു​ക​യാ​ണ് അ​ദ്ദേ​ഹം സം​ഭാ​വ​ന ചെ​യ്ത​തെ​ന്നും ഇ​തു​വ​രെ ല​ഭി​ച്ച​തി​ല്‍ ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളി​ലു​ണ്ട്. സം​ഭാ​വ​ന ആ​യി ല​ഭി​ച്ച തു​ക​യു​ടെ കൃ​ത്യം ക​ണ​ക്ക് സം​ഘ​ട​ന പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഡ്വേ​യ്‌​നും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

പ്ര​തി​ഫ​ലം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി ഹോ​ളി​വു​ഡി​ലെ സി​നി​മാ-​ടി​വി എ​ഴു​ത്തു​കാ​ര്‍ സ​മ​ര​ത്തി​ലാ​ണ്.

സ്‌​ക്രീ​ന്‍ ആ​ക്ടേ​ഴ്‌​സ് ഗി​ല്‍​ഡും (എ​സ്എ​ജി) ഇ​വ​ര്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. 1.6 ല​ക്ഷം ക​ലാ​കാ​ര​ന്മാ​രാ​ണ് എ​സ്എ​ജി​യി​ലു​ള്ള​ത്. മു​ന്‍​നി​ര വി​നോ​ദ ക​മ്പ​നി​ക​ള്‍ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തും വ​ന്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​ഫ​ലം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലു​ള്ള അ​നി​ശ്ചി​താ​വ​സ്ഥ, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇന്‍റ​ലി​ജ​ന്‍​സ് മൂ​ല​മു​ള്ള തൊ​ഴി​ല്‍ ന​ഷ്ടം എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ളും സ​മ​ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ഹോ​ളി​വു​ഡി​ലെ ഒ​ട്ടു​മി​ക്ക താ​ര​ങ്ങ​ളും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.