ഫെ​ഫ്ക തൊ​ഴി​ലാ​ളി സം​ഗ​മം; സി​നി​മ സീ​രി​യ​ൽ ചി​ത്രീ​ക​ര​ണ​ത്തി​ന് സ​ന്പൂ​ർ​ണ അ​വ​ധി
Wednesday, March 27, 2024 10:24 AM IST
മ​ല​യാ​ള ച​ല​ച്ചി​ത്ര, സീ​രി​യ​ൽ, വെ​ബ്സീ​രി​സ് ചി​ത്രീ​ക​ര​ണ​ത്തി​ന് ഇ​ന്ന് സ​ന്പൂ​ർ​ണ അ​വ​ധി. മ​ല​യാ​ള ച​ല​ച്ചി​ത്ര സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു‌​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഫ്ക സം​ഘ​ടി​പ്പി​ക്കു​ന്ന ച​ല​ച്ചി​ത്ര തൊ​ഴി​ലാ​ളി സം​ഗ​മം പ്ര​മാ​ണി​ച്ചാ​ണ് ഇ​ന്ന് ചി​ത്രീ​ക​ര​ണ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ 10.30ന് ​ക​ട​വ​ന്ത്ര രാ​ജി​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഗ​മം. മോ​ഹ​ൻ​ലാ​ൽ, ടൊ​വി​നോ തോ​മ​സ്, ജോ​ജു ജോ​ർ​ജ്, ജ​നാ​ർ​ദ​ന​ൻ, സി​ദ്ദി​ഖ്, ഉ​ർ​വ​ശി, ഐ​ശ്വ​ര്യ ല​ക്ഷ്മി തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ച​ട​ങ്ങി​ലെ​ത്തും.

ഫെ​ഫ്ക​യി​ലെ 21 അം​ഗ സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട അ​യ്യാ​യി​ര​ത്തി​ലേ​റെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഫെ​ഫ്ക അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​ൻ സി​നി​മ മേ​ഖ​ല​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ ഒ​രു തൊ​ഴി​ലാ​ളി സം​ഘ​ട​ന ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളെ ആ​ശ്ര​യി​ക്കാ​തെ സ്വ​ന്ത​മാ​യി രൂ​പീ​ക​രി​ച്ച വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്.

ഒ​രം​ഗ​ത്തി​ന് പ്ര​തി​വ​ർ​ഷം മു​ന്ന് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ആ​ശു​പ​ത്രി ചെ​ല​വാ​ണ് വ​ഹി​ക്കു​ക. ഇ​തി​ൽ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളു​ടെ വി​ഹി​തം അ​ത​ത് അം​ഗ സം​ഘ​ട​ന​യാ​ണ് വ​ഹി​ച്ച​ത്.

എ​പ്രി​ൽ ഒ​ന്ന് മു​ത​ലാ​ണ് പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. ഇ​തോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ൾ അ​ടു​ത്തി​ല്ലാ​ത്ത ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി ചി​കി​ത്സ വേ​ണ്ടി​വ​രു​ന്ന അം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ബൈ​സ്റ്റാ​ൻ​ഡ​റെ ഫെ​ഫ്ക നി​യോ​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.