പോ​രു​ന്നോ എ​ന്‍റെ കൂ​ടെ​യെ​ന്ന് ആ​രാ​ധി​ക​യോ​ട് മോ​ഹ​ൻ​ലാ​ൽ, ഇ​ല്ലെ​ന്ന് ആ​രാ​ധി​ക; വൈ​റ​ൽ വീ​ഡി​യോ
Tuesday, April 23, 2024 11:01 AM IST
ത​ന്നെ കാ​ണാ​ൻ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ ആ​രാ​ധി​ക​യോ​ട് പോ​രു​ന്നോ എ​ന്‍റെ കൂ​ടെ എ​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​യി​രി​ക്കു​ന്ന​ത്.

ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജാ​ദി​ന​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ പ്രാ​യ​മാ​യ ആ​രാ​ധി​ക എ​ത്തി​യ​ത്. ഇ​താ​ണോ ഇ​താ​ണോ മോ​ഹ​ൻ​ലാ​ൽ എ​ന്നു ചോ​ദി​ച്ചാ​ണ് വ​യോ​ധി​ക മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ടു​ത്ത് എ​ത്തി​യ​ത്.



ഷൂ​ട്ട് ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങാ​നാ​യി കാ​റി​ന​രി​കി​ലേ​ക്ക് ന​ട​ന്ന മോ​ഹ​ൻ​ലാ​ലി​ന​ടു​ത്തേ​ക്ക് വ​യോ​ധി​ക​യാ​യ സ്ത്രീ ​എ​ത്തു​ക​യാ​യി​രു​ന്നു. അ​ടു​ത്തെ​ത്തി തൊ​ട്ടും ത​ലോ​ടി​യും സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച അ​മ്മ​യോ​ട് ‘വ​രു​ന്നോ എ​ന്‍റെ കൂ​ടെ?’ എ​ന്നാ​ണ് സ്നേ​ഹ​ത്തോ​ടെ മോ​ഹ​ൻ​ലാ​ൽ ചോ​ദി​ച്ച​ത്.

ആ​ദ്യം ‘ഇ​ല്ല’ എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വ​യോ​ധി​ക പി​ന്നീ​ട് തി​രു​ത്തി ‘വ​ന്നേ​ക്കാ​ട്ടോ’ എ​ന്നു മ​റു​പ​ടി പ​റ​ഞ്ഞു. ത​ന്നെ സ്നേ​ഹം കൊ​ണ്ട് പൊ​തി​ഞ്ഞ അ​മ്മ​യോ​ട് കു​ശ​ലാ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ണ് സൂ​പ്പ​ർ താ​രം മ​ട​ങ്ങി​യ​ത്.

മോ​ഹ​ൻ​ലാ​ലും ആ​രാ​ധി​ക​യാ​യ അ​മ്മ​യു​മാ​യു​ള്ള വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

എ​ൽ 360 എ​ന്നു താ​ൽ​ക്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ തൊ​ടു​പു​ഴ​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. സൗ​ദി വെ​ള്ള​ക്ക​യ്ക്കു ശേ​ഷം ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം​ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് താ​ര​ജോ​ഡി​ക​ളാ​യ മോ​ഹ​ൻ​ലാ​ലും ശോ​ഭ​ന​യും വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​ന്നു.

15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വ​ർ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്. സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ടാ​ക്സി ഡ്രൈ​വ​റെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷ​ണ്മു​ഖം എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള അ​ദ്ധ്വാ​നി​യാ​യ ഒ​രു ഡ്രൈ​വ​റാ​ണ് ഷ​ണ്മു​ഖം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.