കരിക്കു ഷേക്കിനായി തെങ്ങിൽ കയറി കരിക്കിട്ട് ഷേക്ക് ഉണ്ടാക്കി കുടിച്ച് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിലാണ് ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുതെന്ന് ഓർമിപ്പിച്ച് തെങ്ങു കയറിയ കാര്യം കുഞ്ചോക്കോ ബോബൻ പറഞ്ഞത്. ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി....കരിക്കിട്ടു ...ഷെയ്ക്കടിച്ചു ഉണ്ടാക്കി...കുടിച്ചു !!!😉ആഗ്രഹങ്ങൾ മാറ്റിവെക്കരുത് ... പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം!! - കുഞ്ചാക്കോ ബോബൻ കുറിച്ചു.
കുഞ്ചാക്കോ ബോബൻ പ്രധാന വേഷം ചെയ്ത പട എന്ന സിനിമ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. 25 വർഷങ്ങൾക്കു മുൻപു നടന്ന ഒരു സംഭവത്തിന്റെ ഓർമപ്പെടുത്തലാണ് ചിത്രം. ഉണ്ണിമായ, ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്, സാവിത്രി ശ്രീധരന്, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്- എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.