ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രം ലിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. താരത്തിന്റെ ജൻമദിനത്തോടനുബന്ധിച്ച് രാത്രി കൃത്യം 12-നാണ് അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
വിജയിയുടെ 49-ാം ജൻമദിനമാണിന്ന്. രക്തം പുരണ്ട ചുറ്റിക കൈയിൽ പിടിച്ച് നിൽക്കുന്ന ‘ഗർജിക്കുന്ന’ വിജയ് ആണ് പോസ്റ്ററിലുള്ളത്. ഒരു കഴുതപ്പുലിയെയും വിജയ്യ്ക്കൊപ്പം കാണാം.
സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.
അനിരുദ്ധാണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡിഒപി: മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ്, എഡിറ്റിംഗ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19-ന് ലിയോ തിയേറ്ററുകളില്‍ എത്തും. പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.