പുതിയ പ്രണയിനിയെ കണ്ടെത്തി നാഗചൈതന്യ? റിപ്പോർട്ടുകൾ പുറത്ത്
Tuesday, June 21, 2022 10:44 AM IST
താരജോഡികളായിരുന്ന നാഗചൈതന്യയും സാമന്ത റൂത്തും വേര്‍പിരിഞ്ഞത് സിനിമലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്ന ഇരുവരും 2021 ഒക്ടോബറിലാണ് വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ നാഗചൈതന്യ പുതിയ പ്രണയിനിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ദുല്‍ഖറിന്‍റെ നായികയായി കുറുപ്പ് എന്ന മലയാള ചിത്രത്തില്‍ ശ്രേദ്ധേയ വേഷം ചെയ്ത ശോഭിത ധുലിപാലയാണ് നടന്‍റെ പ്രണയിനി എന്നാണ് പിങ്ക് വില്ല എന്ന ബോളിവുഡ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മോഡലും നടിയുമായ ശോഭിതയുടെ മേജര്‍ എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെ സ്ട്രീം ചെയ്ത മേഡ് ഇന്‍ ഹെവന്‍ സീരീസിലൂടെയാണ് നടി ശ്രദ്ധേയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.