വിഘ്നേഷിന് 20 കോടിയുടെ ബംഗ്ലാവ് സമ്മാനിച്ച് നയൻതാര
Tuesday, June 14, 2022 3:30 PM IST
ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇപ്പോൾ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ ദിനങ്ങളിൽ വിഘ്നേഷിനും കുടുംബാംഗങ്ങൾക്കും വിലപിടിപ്പുളള സമ്മാനങ്ങളാണ് നയൻതാര നല്കിയതെന്നാണ് മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നത്.

വിവാഹ സമ്മാനമായി വിഘ്നേഷിന് നയൻ താര 20 കോടിയുടെ ബംഗ്ലാവ് നല്കിയെന്നാണ് റിപ്പോർട്ടുകൾ. വിഘ്നേഷിന്‍റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അഞ്ചു കോടി രൂപ വിലവരുന്ന ഡയമണ്ട് മോതിരമാണ് വിഘ്നേഷ് നയൻതാരയ്ക്ക് സമ്മാനമായി നല്കിയത്.

ഒപ്പം വിഘ്നേഷിന്‍റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30 പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചു. കൂടാതെ വിഘ്നേഷിന്‍റെ അടുത്ത ബന്ധുക്കൾക്കും നയൻസ് വിലപിടിപ്പുളള സമ്മാനങ്ങൾ നല്കി.

വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവനും വിഘ്നേഷ് വാങ്ങി നല്കിയതായിരുന്നു. രണ്ടര മുതൽ മൂന്നുകോടി രൂപ വരെ വിലയുളള ആഭരണങ്ങളാണ് നയൻസ് വിവാഹച്ചടങ്ങിൽ ധരിച്ചിരുന്നതെന്നാണു റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.