ഷൈനും ദർശനയും പ്രധാനവേഷത്തിലെത്തുന്ന ഒപ്പീസിന് തൊടുപുഴയിൽ തുടക്കം
Friday, March 22, 2024 11:14 AM IST
ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലും പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലു​മാ​യി ക​ഴി​ഞ്ഞ പ​തി​നെ​ട്ടു വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു പോ​രു​ന്ന സോ​ജ​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഒ​പ്പീ​സ്.

മ​ല​യാ​ള​ത്തി​ൽ ഇ​തി​ന് മു​ൻ​പ് കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ്, അ​ല​ർ​ട്ട്24 x7 എ​ന്നീ ചി​ത്ര​ങ്ങ​ളും സോ​ജ​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

ആ​ക​ർ​ഷ​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഡി​ആ​ർ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ പ്ര​ദ്യു​മ​ന കൊ​ളേ​ഗ​ൽ, ദി​ഷാ​ൽ ഡി.​ആ​ർ. എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വ്യാ​ഴാ​ഴ്ച്ച തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു.

അ​റ​ക്കു​ളം ആ​ലാ​നി ബം​ഗ്ലാ​വി​ലാ​യി​രു​ന്നു ചി​ത്രീ​ക​ണം ആ​രം​ഭി​ച്ച​ത്. പ്ര​ശ​സ്ത ക​ന്ന​ഡ താ​രം ദീ​ഷി​ത് ഷെ​ട്ടി​യു​ടെ ഭാ​ഗ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. പ്ര​ണ​യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ടി​ത്ത​റ.

ബ​ക്കിം​ഗ്ഹാ​മി​ലെ ഒ​രു സം​ഗീ​ത​ജ്ഞ​നെ പ്ര​ണ​യി​ച്ച ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്. പ്ര​ണ​യ​ത്തി​ന് വ്യ​ത്യ​സ്ഥ​മാ​യ ത​ല​വും ഭാ​ഷ്യ​വും ഈ ​ചി​ത്രം ന​ൽ​കു​ന്നു.

സം​ഗീ​ത​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ചി​ത്രം കൂ​ടി​യാ​യി​രി​ക്കു​മി​ത്. എം. ​ജ​യ​ച​ന്ദ്ര​ന്‍റേ​താ​ണ് സം​ഗീ​തം. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റേ​താ​ണു വ​രി​ക​ൾ.

ഷൈ​ൻ ടോം ​ചാ​ക്കോ​യും ദ​ർ​ശ​നാ നാ​യ​രു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജോ​യ് മാ​ത്യു, ലെ​ന, ഇ​ന്ദ്ര​ൻ​സ്, ജോ​ജോ​ൺ ചാ​ക്കോ, ബൈ​ജു എ​ഴു​പു​ന്ന, അ​നൂ​പ് ച​ന്ദ്ര​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ജു​ബി പി.​ദേ​വ്, രാ​ജേ​ഷ് കേ​ശ​വ്, അ​ൻ​വ​ർ, കോ​ബ്രാ രാ​ജേ​ഷ്, ശ്ര​യാ ര​മേ​ഷ്, വി​ജ​യ​ൻ നാ​യ​ർ, പ്ര​കാ​ശ് നാ​രാ​യ​ണ​ൻ, സ​ജി​താ മ​ഠ​ത്തി​ൽ, ജീ​മോ​ൻ ജോ​ർ​ജ്, ജീ​ജാ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ബാ​ല​ച​ന്ദ്ര​മേ​നോ​നും സു​പ്ര​ധാ​ന​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ബോ​ളി​വു​ഡ് ഛായാ​ഗ്രാ​ഹ​ക​നാ​യ സ​ന്തോ​ഷ് തു​ണ്ടി​യി​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - ശ്യാം ​ശ​ശി​ധ​ര​ൻ. ക​ലാ​സം​വി​ധാ​നം - അ​രു​ൺ ജോ​സ്. മേ​ക്ക​പ്പ്- മ​നു മോ​ഹ​ൻ. കോ​സ്റ്റ്യും ഡി​സൈ​ൻ - കു​മാ​ർ എ​ട​പ്പാ​ൾ.

ചീ​ഫ് അ​സേോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ജോ​ജോ കു​രി​ശി​ങ്ക​ൽ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത് ന​ന്ദ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്സ് - അ​സ്‌​ലം പു​ല്ലേ​പ്പ​ടി, സു​നി​ൽ മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ​ൽ​ദോ​സെ​ൽ​വ​രാ​ജ്.

തൊ​ടു​പു​ഴ , കൊ​ച്ചി, ഊ​ട്ടി, ല​ണ്ട​ൻ,എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ- ഷി​ബി ശി​വ​ദാ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.