മണിരത്നം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2023 ഏപ്രിൽ 28ന് തിയറ്ററിലെത്തും. ഹിന്ദി, തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.
ചോളരാജാക്കൻമാരുടെ കാലത്തെ കഥയാണ് ചിത്രം പറയുന്നത്. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ആദ്യ ഭാഗം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
വിക്രം, ഐശ്വര്യ റായി, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചത്.
പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ.
ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.