ജ​യി​ല​ര്‍ വി​ജ​യം; ര​ജ​നി​കാ​ന്തി​ന് ബി​എം​ഡ​ബ്ല്യു സ​മ്മാ​നി​ച്ച് സ​ണ്‍​പി​ക്‌​ചേ​ഴ്‌​സ്
Friday, September 1, 2023 5:19 PM IST
വെബ് ഡെസ്ക്
ജ​യി​ല​ര്‍ സി​നി​മ സൂ​പ്പ​ര്‍​ ഹി​റ്റാ​യ​തോ​ടെ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ര​ജ​നീ​കാ​ന്തി​ന് സി​നി​മ​യു​ടെ നി​ര്‍​മാ​താ​വാ​യ ക​ലാ​നി​ധിമാ​ര​ന്‍ 100 കോ​ടി രൂ​പ ലാ​ഭ​വി​ഹി​തം ന​ല്‍​കി​യെ​ന്ന റി​പ്പോ​ര്‍​ട്ടി​നൊ​പ്പം മ​റ്റൊ​രു സ​മ്മാ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്ത്.

വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​എം​ഡ​ബ്ല്യു എ​സ്‌യു​വി​യാ​ണ് സ​ണ്‍​പി​ക്‌​ചേ​ഴ്‌​സ് സ​മ്മാ​നി​ച്ച​ത്. ബി​എം​ഡ​ബ്ല്യു​വി​ന്‍റെ എ​ക്‌​സ് 7, ഐ 7 ​എ​ന്നീ കാ​റു​ക​ളി​ല്‍ ഇ​ഷ്ട​പ്പെ​ട്ട​ത് തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ സ​ണ്‍​പി​ക്‌​ചേ​ഴ്‌​സ് ര​ജ​നീ​കാ​ന്തി​ന് അ​വ​സ​രം ന​ല്‍​കി​യി​രു​ന്നു. എ​ക്‌​സ് 7 കാ​റാ​ണ് ര​ജ​നി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

ജ​യി​ല​ര്‍ ഇ​തി​നോ​ട​കം 500 കോ​ടി രൂ​പ​യി​ല​ധി​കം ക​ള​ക്ഷ​ന്‍ നേ​ടി​ക്ക​ഴി​ഞ്ഞു. ക​ലാ​നി​ധി മാ​ര​ന്‍ ത​ന്നെ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി​യ​ത്. ബി​എം​ഡ​ബ്ല്യു എ​ക്‌​സ് 7ന്‍റെ പെ​ട്രോ​ള്‍ മോ​ഡ​ല്‍ എ​ക്‌​സ് ഷോ​റൂം വി​ല ഏ​ക​ദേ​ശം 1.23 കോ​ടി രൂ​പ​യാ​ണ്. ഡീ​സ​ല്‍ മോ​ഡ​ലി​ന് 1.26 കോ​ടി രൂ​പ​യാ​ണ് പ്രാ​രം​ഭ വി​ല.

ക​ലാ​നി​ധി മാ​ര​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ര​ജ​നി​കാ​ന്തി​ന് കൈ​മാ​റി​യ ക​വ​റി​ല്‍ ചെ​ന്നൈ​യി​ല്‍ സി​റ്റി യൂ​ണി​യ​ന്‍ ബാ​ങ്ക് മ​ന്ദ​വേ​ലി ശാ​ഖ​യി​ലെ നി​ന്നു​ള്ള 100 കോ​ടി രൂ​പ​യു​ടെ ഒ​റ്റ ചെ​ക്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ്ര​മു​ഖ പി​ആ​ര്‍​ഒ ആ​യ മ​നോ​ബാ​ല വി​ജ​യ​ബാ​ല​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.



സ​ണ്‍ പി​ക്‌​ചേ​ഴ്‌​സ് മേ​ധാ​വി ക​ലാ​നി​ധി മാ​ര​ന്‍ ര​ജ​നി​യു​ടെ ചെ​ന്നൈ​യി​ലെ വ​സ​തി​യി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ച് ലാ​ഭ​വി​ഹി​ത​ത്തി​ന്‍റെ ചെ​ക്ക് കൈ​മാ​റി​യ​ത്. "ജ​യി​ല​റി'​ല്‍ ശ​മ്പ​ള​ത്തി​നു പു​റ​മെ പ്രോ​ഫി​റ്റ് ഷെ​യ​റിം​ഗ് ക​രാ​റും നി​ര്‍​മാ​താ​ക്ക​ളു​മാ​യി ര​ജ​നി ഒ​പ്പി​ട്ടി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.