Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
ഒരു വിവാഹംകൂടി ഉണ്ടാകുമെന്ന് വിചാരിച്ചതല്ല; മാർച്ച് എട്ടിന് എന്റെ രണ്ടാം വിവാഹമാണ്: ഷുക്കൂർ വക്കീൽ പറയുന്നു
Monday, March 6, 2023 10:17 AM IST
അഭിഭാഷകനും ചലച്ചിത്ര താരവുമായ പി. ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രോ വൈസ്ചാൻസലറുമായ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരാകുന്നു. രാജ്യാന്തര വനിതാ ദിനത്തിലാണ് ഇരുവരും "രണ്ടാം' വിവാഹത്തിനൊരുങ്ങുന്നത്.
സമൂഹമാധ്യമത്തിലൂടെയാണ് ഷുക്കൂർ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പെൺമക്കൾ മാത്രമാണെങ്കിൽ അവർക്ക് മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പൂർണസ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും വീണ്ടും റജിസ്റ്റർ വിവാഹത്തിനൊരുങ്ങുന്നത്.
മുസ്ലിം വ്യക്തിനിയമപ്രകാരം ഞങ്ങളുടെ കാലശേഷം പെൺമക്കൾക്ക് സ്വത്തിന്റെ മൂന്നിൽ രണ്ട് ഓഹരി മാത്രമേ ലഭിക്കൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. തഹസിൽദാർ നൽകുന്ന അനന്തരവകാശ സർട്ടിഫിക്കറ്റിൽ ഞങ്ങളുടെ മക്കൾക്ക് പുറമേ സഹോദരങ്ങൾക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങൾക്ക് ആൺ മക്കളില്ല എന്നതാണ്. ഒരാൺകുട്ടിയെങ്കിലും ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ മുഴുവൻ സ്വത്തും മക്കൾക്കുതന്നെ കിട്ടിയേനെ.
ഈ വിവേചനം മറികടക്കാൻ വനിത ദിനത്തിൽ കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് റജിസ്ട്രാർ മുൻപാകെ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 1994 ഒക്ടോബറിലായിരുന്നു ഷുക്കൂർ – ഷീന വിവാഹം.
ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള് വിധേയരാകും. പറഞ്ഞുവന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്.. വിശദമായി പറയാം,
1994 ഒക്ടോബര്‍ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം. ഇസ്ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകള്‍ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്.
ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്. ഒക്ടോബര്‍ ഒമ്പതു മുതല്‍ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെണ്മക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെണ്മക്കളുടെ പിതാവായി സ്വര്‍ഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാന്‍!
മരണം കണ്മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്. ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു. ഞാന്‍ മരണപ്പെട്ടാല്‍, പലര്‍ക്കും സങ്കടം വരും! എഫ്ബിയില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വന്നേക്കാം. ഖബറടക്കവും പ്രാർഥനയും കഴിഞ്ഞ് ബന്ധുക്കള്‍ പിരിയും, അവസാനം വീട്ടുകാര്‍ മാത്രം ബാക്കിയാവും.
എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്? കടം വല്ലതും തീര്‍ക്കാനുണ്ടോ?സമ്പാദ്യങ്ങള്‍ മക്കള്‍ക്കുള്ളതല്ലേ? തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.
എന്റെ (ഞങ്ങളുടെ) ജീവിത സമ്പാദ്യങ്ങള്‍ മൂന്നു മക്കള്‍ക്ക് കിട്ടേണ്ടതല്ലേ? സംശയമെന്തിരിക്കുന്നു. അവര്‍ക്കു തന്നെ കിട്ടണം.
എന്നാല്‍, അവര്‍ക്ക് കിട്ടുമോ? അതെന്തേ അങ്ങിനെ ഒരു ചോദ്യം! കിട്ടില്ല, അതു തന്നെ.
1937 ലെ The Muslim Personal Law (Shariat)Application Act ആണ് കാരണം.ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടര്ച്ചാ നിയമം, മുസ്ലിം പേഴ്സണല്‍ ലോ അഥവാ ശരീഅ പ്രാകാരം ആണ്. എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല. എന്നാല്‍ 1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
അഥവാ താഹിസില്‍ദാര്‍ നല്കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ് മക്കളില്ല എന്നതു മാത്രമാണ്.
ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെ. ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കള്‍ നേരിടേണ്ടി വരുന്നു.
മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. 1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്.
തങ്ങളുടെ ജീവിതസമ്പാദ്യം സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്മക്കള് മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്‍ക്കെന്താണ് പോംവഴി? അനന്തര സ്വത്ത് പെണ്മക്കള്ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗം?
നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.
1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.
ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്ക്കുമ്പോള് നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്.
സ്പെഷല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.
നമ്മുടെ പെണ്മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്കട്ടെ. അല്ലാഹുവിന്റെ മുമ്പിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.സമത്വം സകല മേഖലകളിലും പരക്കട്ടെ. എല്ലാവര്ക്കും നന്മയും സ്നേഹവും നേരുന്നു.
എല്ലാവര്ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.
ഷുക്കൂർ വക്കീൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ഗെൽഡർ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അ
മണലാരണ്യത്തിലൂടെ കുതിച്ച് പാഞ്ഞ് "തഗ്ലൈഫ്' എൻട്രിയുമായി ചിന്പു
കമൽഹാസൻ–മണിരത്നം ചിത്രമായ ‘തഗ് ലൈഫി’ലെ ചിമ്പുവിന്റെ ലുക്ക് പുറത്ത്. കഥാപാത
മുത്തപ്പൻ വെള്ളാട്ടം നടത്തി ശ്രീ മുത്തപ്പന്റെ ഓഡിയോ ലോഞ്ച്
മുത്തപ്പന്റെ കഥ പറയുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മുത്തപ്
ഇന്ദ്രജിത്തിന്റെ മാരിവില്ലിൻ ഗോപുരങ്ങൾ; ട്രെയിലർ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നി
25 വര്‍ഷമായി നില്ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍
ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകന
സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ; ചിത്രത്തെക്കുറിച്ച് കാവ്യ മാധവൻ
സുരേഷ് ഗോപിക്കൊപ്പം മഹാലക്ഷ്മി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. മ
ഞാൻ സിംഗിൾ മദറാണ്; വെളിപ്പെടുത്തി ഭാമ
സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായ
"ടർബോ' ജോസിന്റെ ഇടിപ്പൂരം കാണാൻ ഇനി ദിവസങ്ങൾ മാത്രം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
സിനിമയെ സ്നേഹിച്ച ചെറുപ്പക്കാർ; കട്ടീസ് ഗ്യാംഗ് ട്രെയിലർ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
അച്ഛാ ഈ ഗുളികൻ വന്നാൽ എന്തു സംഭവിക്കും; ഗു ട്രെയിലർ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ ഹിന്ദി പതിപ്പ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വി
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്കപ്പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകൻ
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യ
സ്വന്തം പേരു പോലും മറന്നു! മലയാളത്തിന്റെ പ്രിയനടിയുടെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു...
മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു കനകലത. അമ്മവേഷമോ സഹോ
ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യം; കനകലതയെ അനുസ്മരിച്ച് മോഹൻലാൽ
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു നടി കനകലതയെന്ന്
മോഹൻലാലിന്റെ ബറോസ് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബോറോസ് നിധി കാക്കുന്ന ഭൂതം എന്ന ചിത്രത്തിന
ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ഗെൽഡർ അന്തരിച്ചു
പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. അർബുദ ബാധയേത്തുടർന്നാണ് അ
മണലാരണ്യത്തിലൂടെ കുതിച്ച് പാഞ്ഞ് "തഗ്ലൈഫ്' എൻട്രിയുമായി ചിന്പു
കമൽഹാസൻ–മണിരത്നം ചിത്രമായ ‘തഗ് ലൈഫി’ലെ ചിമ്പുവിന്റെ ലുക്ക് പുറത്ത്. കഥാപാത
മുത്തപ്പൻ വെള്ളാട്ടം നടത്തി ശ്രീ മുത്തപ്പന്റെ ഓഡിയോ ലോഞ്ച്
മുത്തപ്പന്റെ കഥ പറയുന്ന ശ്രീ മുത്തപ്പൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മുത്തപ്
ഇന്ദ്രജിത്തിന്റെ മാരിവില്ലിൻ ഗോപുരങ്ങൾ; ട്രെയിലർ
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നി
25 വര്‍ഷമായി നില്ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍
ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകന
സുരേഷേട്ടനും മാമാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ; ചിത്രത്തെക്കുറിച്ച് കാവ്യ മാധവൻ
സുരേഷ് ഗോപിക്കൊപ്പം മഹാലക്ഷ്മി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. മ
ഞാൻ സിംഗിൾ മദറാണ്; വെളിപ്പെടുത്തി ഭാമ
സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായ
"ടർബോ' ജോസിന്റെ ഇടിപ്പൂരം കാണാൻ ഇനി ദിവസങ്ങൾ മാത്രം
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ടർ
സിനിമയെ സ്നേഹിച്ച ചെറുപ്പക്കാർ; കട്ടീസ് ഗ്യാംഗ് ട്രെയിലർ
ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരെ പ്
അച്ഛാ ഈ ഗുളികൻ വന്നാൽ എന്തു സംഭവിക്കും; ഗു ട്രെയിലർ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
റിക്കാർഡ് തുകയ്ക്ക് വിറ്റുപോയി ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ ഹിന്ദി പതിപ്പ്
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വി
വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്കപ്പുറത്ത് കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകൻ
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യ
സ്വന്തം പേരു പോലും മറന്നു! മലയാളത്തിന്റെ പ്രിയനടിയുടെ അവസാനകാലം ഏറെ ദുരിതപൂർണമായിരുന്നു...
മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു കനകലത. അമ്മവേഷമോ സഹോ
ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യം; കനകലതയെ അനുസ്മരിച്ച് മോഹൻലാൽ
മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു നടി കനകലതയെന്ന്
മോഹൻലാലിന്റെ ബറോസ് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബോറോസ് നിധി കാക്കുന്ന ഭൂതം എന്ന ചിത്രത്തിന
"സുകൃത'മായി ഈ സിനിമകൾ
കഴിഞ്ഞ നാല്പതു വർഷമായി മലയാളസിനിമയ്ക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരനായിരു
നടി കനകലത അന്തരിച്ചു
സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച്
സംവിധായകൻ ഹരികുമാർ അന്തരിച്ചു
സിനിമാ സംവിധായകൻ ഹരികുമാർ(70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില
"പഞ്ചവത്സര പദ്ധതി' വിജയകരമായ രണ്ടാം വാരത്തിലേക്ക്
സിജു വിൽസനെ നായകനാക്കി പി.ജി. പ്രേംലാൽ സംവിധാനം ചെയ്ത ചിത്രം പഞ്ചവത്സര പദ്ധതി
ബസ് ഓടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ട്; ഇപ്പോൾ ഓർമ തിരിച്ചു കിട്ടിയോയെന്ന് നടി റോഷ്ന
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ -റോയ് ഉന്നയിച്ച ആരോപണം ശരിയാ
ഇതിൽ വേഷമൊന്നുമില്ല, ഒന്നു പാടിയാൽ മതി, പാട്ടുകാരനായി അജു വർഗീസ്; ഗുരുവായൂരന്പലനടയിൽ പ്രമോ
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്
ശങ്കറിന്റെ മകളുടെ വിവാഹത്തിൽ സ്റ്റൈലിഷ് ലുക്കിൽ വിജയിയുടെ മകൻ ജെയ്സൺ
സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത നടൻ വിജയിയുടെ മകൻ ജെയ്
ഓൺലൈനായി വോട്ട് ചെയ്യാമെന്ന് ജ്യോതിക, എന്നാൽ അതൊന്നു പഠിപ്പിക്കണമെന്ന് കമന്റുകൾ; താരത്തിന് നേരെ ട്രോൾ പെരുമഴ
തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനെക്കുറിച്ച് നടി ജ്യോതിക പറഞ്ഞ ചില വാക്കുകളാ
അദ്ദേഹം ചെയ്തത് വളരെ മോശമായിപ്പോയി: നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ തിരക്കഥയെച്ചൊല്ലി നിഷാദ് കോയ ഉന്നയിച്ച ആ
ധ്യാൻ ശ്രീനിവാസനൊപ്പം അഞ്ജു കുര്യൻ; കോമഡി ത്രില്ലറിന് ഈരാറ്റുപേട്ടയിൽ തുടക്കം
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ തോംസൺ തങ്കച്ചൻ തിരക്കഥയെ
നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം
ചിത്രകലയിലെ പെൺകരുത്തായിരുന്ന അന്തരിച്ച ടി.കെ. പത്മിനിയുടെ പേരിൽ ടി.കെ. പത്മ
മൃഗശാലയിലേയ്ക്ക് എടുത്തുചാടി കുഞ്ചാക്കോ ബോബൻ; ഗര്‍ര്‍ ടീസർ
സൂപ്പര്‍ഹിറ്റ് ചിത്രമായ എസ്രയ്ക്കു ശേഷം ജയ് കെ. സംവിധാനം ചെയ്യുന്ന പുതിയ ചിത്ര
അനിയത്തിയുടെ കൈപിടിച്ച് മീനാക്ഷി, ഒപ്പം സുന്ദരിയായി കാവ്യയും; വീഡിയോ
മാളവിക ജയറാമിന്റെ വിവാഹത്തിന് ഏവരുടെയും ശ്രദ്ധകേന്ദ്രമായിരുന്നു ദിലീപും കു
കെഎസ്ആർടിസി ആയതുകൊണ്ട് എന്തും പറയാമെന്ന ഭാവം അയാൾക്കുണ്ടായിരുന്നു; ഡ്രൈവർ യദുവിനെതിരെ വീണ്ടും നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ വെളിപ്പെടുത്
റുഷിൻ ഷാജി കൈലാസിന്റെ നായകവേഷം; ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ
ഹൊറർ പശ്ചാത്തലത്തിൽ മണിയൻപിള്ള രാജു നിർമിക്കുന്ന ഗു; ദേവനന്ദ പ്രധാനവേഷത്തിൽ
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമിച്ച് മനു രാധാ
മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ? എന്തായിരുന്നു തിരക്കഥാകൃത്ത് നിഷാദ് കോയ ഡിലീറ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്
ജനഗണമന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്ര
നടുറോഡിൽ വണ്ടി നിർത്തി ‘റോക്കിഭായി’ കളിക്കാൻ വന്നു, വളരെ മോശമായിരുന്നു അയാളുടെ സംസാരം: ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി
മുഖ്യമന്ത്രി കുടുംബസമേതം, മോഹൻലാലും യൂസഫലിയും; വിഐപികൾ അണിനിരന്ന് മാളവികയുടെ വിവാഹം
ജയറാം-പാർവതി ദന്പതികളുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി വിഐപി നിര. മുഖ്
മലയാളത്തിലെ ആദ്യ വില്ലൻ സ്പിൻ ഓഫ് സിനിമ; ഉണ്ണി മുകുന്ദന്റെ "മാർക്കോ" ആരംഭിച്ചു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാർക്കോ
32 വർഷങ്ങൾക്ക് മുൻപ് ഇതേ നടയിൽ ഞങ്ങളുടെ വിവാഹം, ഇപ്പോൾ മകളുടെയും; സന്തോഷത്തിൽ ജയറാമും പാർവതിയും
ഗുരുവായൂരന്പലനടയിൽ വച്ച് മകളുടെ വിവാഹം നടത്താനായതിൽ സന്തോഷമുണ്ടെന്ന് നട
സംഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു
യുവ സംഗീത സംവിധായകൻ പ്രവീൺ കുമാർ(28) അന്തരിച്ചു. മേധഗു, രാകഥൻ തുടങ്ങിയ ചിത്ര
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന് അന്തരിച്ചു
പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന്(90) അന്തരിച്ചു. വ്യാഴാഴ്ച
മാളവികയ്ക്ക് സ്നേഹചുംബനം നൽകി സുരേഷ് ഗോപിയും രാധികയും; വീഡിയോ
ജയറാം-പാർവതി ദന്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിന് സാക്ഷികളാകാൻ ആദ്യമേ
ഗുരുവായൂർ അന്പലത്തിൽവച്ച് സുമംഗലിയായി മാളവിക; കണ്ണുനിറഞ്ഞ് ജയറാം, ചേർത്തുപിടിച്ച് പാർവതി
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂ
Latest News
നിർത്തിയിട്ടിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
Latest News
നിർത്തിയിട്ടിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top