ഏഴാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു കുട്ടികളുടെ കഥ പറയുന്ന ചിത്രം സ്താനാർത്തി ശ്രീക്കുട്ടൻ ഒരുങ്ങുന്നു. നിർമ്മാതാവ് വിജയ് ബാബു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. വിനേഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഠനത്തിൽ പിന്നാക്കമുള്ള ശ്രീക്കുട്ടനും, സമർത്ഥനായ അമ്പാടിയും തമ്മിലുള്ള സംഘർഷമാണ് രസ കരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നത്.
അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ്, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്. ഇവർക്കു പുറമേ നിരവധി കുട്ടികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബഡ്ജറ്റ് ലാബിന്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ.എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി കൃഷ്ണൻ. അനുപ് .വി .ശൈലജ ഛായാഗ്രഹണവും കൈലാഷ്.എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതം പി.എസ്.ജയഹരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.