സെയ്ഫ് അലി ഖാന്‍റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ വേദയാകാന്‍ കഴിയില്ലായിരുന്നു: ഹൃതിക് റോഷന്‍
Saturday, June 11, 2022 9:41 AM IST
ഹൃതിക് റോഷന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്കര്‍-ഗായത്രി സംവിധാനം ചെയ്യുന്ന വിക്രം വേദ സിനിമ പൂര്‍ത്തിയായി. വിജയ് സേതുപതിയും മാധവനും ഒന്നിച്ച തമിഴ് സൂപ്പര്‍ഹിറ്റിന്‍റെ റീമേക്ക് ആണിത്. വലിയൊരു യാത്ര തന്നെയായിരുന്നു ഈ ചിത്രം.

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്‍റെ വിജയപരാജയം എന്നെ സംബന്ധിച്ചടത്തോളം ഒന്നുമല്ല. വേദ എന്ന കഥാപാത്രത്തെ സംവിധായകരുടെ മനസില്‍ കണ്ടതുപോലെ തന്നെ മനോഹരമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു. സെയ്ഫ് അലി ഖാന്‍റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ വേദ ആകാന്‍ കഴിയില്ലായിരുന്നുവെന്നും ഹൃതിക് റോഷന്‍ പറഞ്ഞു.



വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോള്‍ സന്തോഷകരമായ ഒരുപാട് ഓര്‍മകളും പരീക്ഷണങ്ങള്‍ നിറഞ്ഞ നിമിഷങ്ങളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രമൊരുക്കാന്‍ ഞങ്ങള്‍ നല്‍കേണ്ടിവന്ന കഠിനാധ്വാനവുമൊക്കെയാണ് എന്‍റെ മനസിലേക്ക് ഓടിയെത്തിയത്. റിലീസിനോടടുക്കുമ്പോള്‍ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്. ഹൃതിക് പറയുന്നു.

സെപ്റ്റംബര്‍ 30ന് തിയറ്ററുകളിലെത്തന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് വിശാല്‍ ശേഖറാണ്. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.