‘കാറ്റി’ലെ ഉമ്മുക്കുൽസുവായി മാനസ
Monday, October 9, 2017 6:35 AM IST
പ​ത്മ​രാ​ജ​ൻ​ക​ഥ​ക​ളി​ലെ ചില ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ​റ​യു​ന്ന റി​വ​ഞ്ച് ഡ്രാ​മ​യാ​ണ് അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് നി​ർ​മാ​ണ​വും ചിത്രസംയോജനവും സം​വി​ധാ​ന​വും വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കു​ന്ന കാ​റ്റ്. പ​ത്മ​രാ​ജ​ന്‍റെ മ​ക​നും ക​ഥാ​കൃ​ത്തു​മാ​യ അ​ന​ന്ത​പ​ദ്മ​നാ​ഭ​നാ​ണ് ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. ആസിഫലി, മുരളിഗോപി, വരലക്ഷ്മി ശരത്കുമാർ, മാനസ എന്നിവരാണ് കാറ്റിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാ​റ്റി​ൽ ആ​സി​ഫ​ലി​യു​ടെ നായികയായി വേഷമിട്ട യു​വ​താ​രം മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ സം​സാ​രി​ക്കു​ന്നു...സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി..‍‍?

ര​ഘു​നാ​ഥ് പ​ലേ​രി​യു​ടെ ക​ണ്ണു​നീ​രി​നും മ​ധു​രം എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി തു​ട​ക്കം. ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കാ​ൽ ന​ഷ്ട​മാ​യ കു​ട്ടി​യു​ടെ വേ​ഷ​മാ​യി​രു​ന്നു അ​തി​ൽ. ഭാ​മ, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ർ​ക്കൊ​പ്പം. ശ​ശി പ​ര​വൂ​രി​ന്‍റെ ക​ടാ​ക്ഷ​ത്തി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ചു. അ​പ്പോ​ൾ ദു​ബാ​യി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്നു. വി​ല്ലാ​ളി​വീ​ര​നി​ൽ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ വേ​ഷം.കാ​റ്റി​ലേ​ക്കു​ള്ള വ​ഴി...‍‍?

ടി​യാ​ൻ എ​ന്ന സി​നി​മ​യി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷം ചെ​യ്തി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു അ​തി​ന്‍റെ ഷൂ​ട്ടിം​ഗ്. ടി​യാ​ന്‍റെ സ്ക്രി​പ്റ്റ് ചെ​യ്ത മു​ര​ളി​ഗോ​പി​യും സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ൾ​ക്കു കോം​ബി​നേ​ഷ​നൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു ദി​വ​സം കാ​റ്റി​ന്‍റെ സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദും സെ​റ്റി​ൽ വ​ന്നി​രു​ന്നു. ഉ​മ്മു​ക്കു​ൽ​സു എ​ന്ന കാ​ര​ക്ട​ർ എ​നി​ക്കു ചെ​യ്യാ​നാ​കു​മെ​ന്ന് അ​വ​ർ​ക്കു തോ​ന്നി​യി​രി​ക്കാം. അ​ങ്ങ​നെ മു​ര​ളി​യേ​ട്ട​ൻ റ​ഫ​ർ ചെ​യ്തി​ട്ടാ​ണ് ഞാ​ൻ കാ​റ്റി​ൽ എ​ത്തി​യ​ത്.കാ​റ്റ് എ​ന്ന സി​നി​മ​യു​ടെ പ്ര​മേ​യം....‍‍?

1970 ക​ളുടെ അവസാനം സം​ഭ​വി​ച്ച ഒ​രു ക​ഥ​യാ​ണു കാറ്റ്. അ​ന്ന​ത്തെ കാ​ല​ത്തെ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും അ​വ​രു​ടെ വി​കാ​ര​വി​ചാ​ര​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് കാ​റ്റി​ന്‍റെ ക​ഥാ​സ​ഞ്ചാ​രം. പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ആ​സി​ഫ​ലി, മു​ര​ളി​ഗോ​പി, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ. എ​ഡി​റ്റിം​ഗും അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് ത​ന്നെ​യാ​ണു നി​ർ​വ​ഹി​ച്ച​ത്. കാ​റ്റി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ നൂ​ഹു​ക്ക​ണ്ണ്, ചെ​ല്ല​പ്പ​ൻ, മു​ത്തു​ല​ക്ഷ്മി, ഉ​മ്മു​ക്കു​ൽ​സു എ​ന്നി​വ​രു​ടെ കാ​ര​ക്ട​ർ ടീ​സേ​ഴ്സാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്.
ക​ഥാ​പ​ശ്ചാ​ത്ത​ലം...?

നൂ​ഹു​ക്ക​ണ്ണ്, അ​യാ​ൾ​ക്ക് ഒ​പ്പ​മു​ള്ള ചെ​ല്ല​പ്പ​ൻ, പോ​ളി, ഉ​മ്മു​ക്കു​ൽ​സു തു​ട​ങ്ങി​യ ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും അ​വ​രു​ടെ ചു​റ്റും ന​ട​ക്കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് കാ​റ്റ് പു​രോ​ഗ​മി​ക്കു​ന്ന​ത്. നൂ​ഹു​ക്ക​ണ്ണ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​സി​ഫ​ലി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളു​ടെ ക​ഥ​യാ​ണി​ത്. നൂ​ഹു​വും ഉ​മ്മു​ക്കു​ൽ​സു​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും കാ​റ്റ് പ​റ​യു​ന്നു​ണ്ട്. നൂ​ഹു​വി​ന്‍റെ പ​ല വി​കാ​ര​വി​ചാ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്പോ​ൾ അ​യാ​ളു​ടെ പ്ര​ണ​യ​വും വ​രു​ന്നു​ണ്ട്. അ​വി​ടെ​യാ​ണ് ഉ​മ്മു​ക്കു​ൽ​സു വ​രു​ന്ന​ത്.മാ​ന​സ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്...?

ഉ​മ്മു​ക്കു​ൽ​സു എ​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. 1970 ക​ളുടെ അവസാനം ജീ​വി​ച്ചി​രു​ന്ന 19-20 പ്രാ​യ​മു​ള്ള നാ​ട​ൻ മു​സ്‌ലിം കു​ട്ടി. ഏ​റെ സം​സാ​രി​ക്കു​ന്ന എ​റെ ചു​റു​ചു​റു​ക്കോ​ടെ ഓ​ടി​ന​ട​ക്കു​ന്ന നാട്ടിൻപുറത്തെ പെ​ണ്‍​കു​ട്ടി. സി​നി​മ​യോ​ട് ഏ​റെ അ​ഭി​നി​വേ​ശ​മു​ള്ള കാ​ര​ക്ട​റാ​ണ് ഉ​മ്മു​ക്കു​ൽ​സു.

ആ​സി​ഫ് അ​ലി​യു​ടെ പെ​യ​ർ....‍?

യംഗ് ജ​ന​റേ​ഷ​ന്‍റെ ഹാ​ർ​ട്ട് ത്രോ​ബ് ആ​യ ആ​ക്ട​റാ​ണ​ല്ലോ ആ​സി​ഫ് അ​ലി. എ​ന്നെ ആ​സി​ഫ് അ​ലി​യു​ടെ പെ​യ​റാ​യി​ട്ടാ​ണു പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദി​നെ കാ​ണാ​ൻ പോ​കു​ന്പോ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു. കാ​ര​ക്ട​ർ റോ​ൾ എ​ന്നു മാ​ത്ര​മാ​ണു വി​ചാ​രി​ച്ച​ത്. നേ​രി​ൽ ക​ണ്ട​പ്പോ​ഴാ​ണ് ആ​സി​ഫ് അ​ലി​യു​ടെ പെ​യ​റാ​യി​ട്ടാ​ണു നോ​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ​ത്. അ​ത് അ​റി​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷ​മാ​യി.നൂ​ഹു​ക്ക​ണ്ണും ചെ​ല്ല​പ്പ​നും...‍?

റോ ​ആ​ൻ​ഡ് റ​സ്റ്റി​ക് ആ​യ ക​ഥാ​പാ​ത്ര​മാ​ണ് നൂ​ഹു​ക്ക​ണ്ണ്. ഒ​ട്ടും ക​ള്ള​ത്ത​ര​മി​ല്ലാ​ത്ത​തും കാ​ഴ്ച​യി​ൽ​ത്ത​ന്നെ പാ​വം എ​ന്നു പ​റ​യാ​വു​ന്ന​തു​മാ​യ ഒ​രു ക​ഥാ​പാ​ത്രം. ചെ​ല്ല​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മു​ര​ളി​ഗോ​പി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ൾ, റോ ​ആ​ൻ​ഡ് റ​സ്റ്റി​ക്.

ആ​സി​ഫ് അ​ലി​ക്കൊ​പ്പം...?

ആ​സി​ഫ് അ​ലി​ക്കൊ​പ്പം ഏ​റെ കോം​ബി​നേ​ഷ​ൻ സീ​നു​ക​ൾ ഇ​ല്ല. പാ​ട്ടു​ൾ​പ്പെ​ടെ 10 ദി​വ​സ​ത്തെ ഷൂ​ട്ടു​ണ്ടാ​യി​രു​ന്നു എ​നി​ക്ക്. ഇ​ത്ര​യും വ​ലി​യ ആ​ക്ട​ർ​ക്കൊ​പ്പം അ​ഭി​യി​ക്കു​ന്പോ​ൾ എ​ങ്ങ​നെ​യാ​വും എ​ന്നൊ​ക്കെ ആ​ദ്യം എ​നി​ക്കു പേ​ടി​യാ​യി​രു​ന്നു. എ​പ്പോ​ഴും ത​മാ​ശ​യൊ​ക്കെ പ​റ​ഞ്ഞ് ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​രെ കം​ഫ​ർ​ട്ട​ബി​ളാ​ക്കു​ന്ന രീ​തി​യാ​ണ് ആ​സി​ഫ് ഇ​ക്ക​യ്ക്ക്. ഷോ​ട്ടി​നു നി​ൽ​ക്കു​ന്പോ​ൾ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഏ​റെ ഫ്ര​ണ്ട്‌ലി ആ​യി​രു​ന്നു.ഉ​മ്മു​ക്കു​ൽ​സു​വി​നു ശ​ബ്ദം കൊ​ടു​ത്ത​ത്...?

ഉ​മ്മു​ക്കു​ൽ​സു​വി​നു ഞാ​നാ​ണ് ശ​ബ്ദം കൊ​ടു​ത്ത​ത്. ഉ​മ്മു​ക്കു​ൽ​സു​വി​ന് ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക സ്ളാംഗ് വേ​ണ​മെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. ഞാ​ൻ എ​ങ്ങ​നെ​യാ​ണോ സം​സാ​രി​ക്കു​ന്ന​ത് അ​ങ്ങ​നെ​ത​ന്നെ, ഓ​പ്പ​ണാ​യ രീ​തി​യി​ൽ ഉ​മ്മു​ക്കു​ൽ​സു​വി​നു ശ​ബ്ദം കൊ​ടു​ത്താ​ൽ മ​തി എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. 1970 ക​ളുടെ അവസാനം നടന്ന ക​ഥ ആ​യ​തി​നാ​ൽ ഇ​ന്നു സം​സാ​രി​ക്കു​ന്ന​തു​പോ​ലെ പ​രി​ഷ്കൃ​ത​മാ​യ മാ​ന​റി​സ​ങ്ങ​ൾ പ​റ്റി​ല്ലാ​യി​രു​ന്നു.

ഉ​മ്മു​ക്കു​ൽ​സു​വും മാ​ന​സ​യും ത​മ്മി​ൽ സാ​ദൃ​ശ്യ​മു​ണ്ടോ...‍?

ഉ​മ്മു​ക്കു​ൽ​സു​വി​ന് സി​നി​മ എ​ത്ര​ത്തോ​ളം ഇ​ഷ്ട​മാ​ണോ എ​നി​ക്കും സി​നി​മ അ​ത്ര​ത​ന്നെ ഇ​ഷ്ട​മാ​ണ്. ഞാ​ൻ ഒ​ത്തി​രി സം​സാ​രി​ക്കും. ഏ​റെ​നേ​രം മി​ണ്ടാ​തെ​യി​രി​ക്കി​ല്ല. ഉ​മ്മു​ക്കു​ൽ​സു​വും അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളാ​ണ്.അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദി​നൊ​പ്പം...‍?

അ​രു​ൺകുമാർ അരവിന്ദിന്‍റെ പ​ട​ത്തി​ൽ നി​ന്നു വി​ളി​ക്കു​മെ​ന്ന് മു​ര​ളി​യേ​ട്ട​നാ​ണ് ആ​ദ്യം എ​ന്നോ​ടു പ​റ​ഞ്ഞ​ത്. സ്ക്രീ​ൻ ടെ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും പ​റ​ഞ്ഞു. അ​തോ​ടെ ടെ​ൻ​ഷ​നാ​യി. അ​രു​ണേ​ട്ട​ന്‍റെ മു​ൻ​ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും പെ​ർ​ഫോ​മ​ൻ​സി​ൽ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തി​യി​രു​ന്നു. ഇ​ത്ര​യും വ​ലി​യ ഡ​യ​റ​ക്ടു​ടെ മു​ന്നി​ൽ സ്ക്രീ​ൻ ടെ​സ്റ്റി​നു പോ​യി വി​ജ​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ടെ​ൻ​ഷ​നാ​യി​രു​ന്നു. പ​ക്ഷേ, സ്ക്രീ​ൻ ടെ​സ്റ്റ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഉ​മ്മു​ക്കു​ൽ​സു​വും ഞാ​നും ത​മ്മി​ൽ ചി​ല സാ​ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും കൃ​ത്യ​മാ​യി ഗൈ​ഡ് ചെ​യ്താ​ൽ എ​നി​ക്ക് ഉ​മ്മു​ക്കു​​ൽസുവു​മാ​യി മാ​റാ​നാ​കു​മെ​ന്നും എന്നോടു സം​സാ​രി​ച്ച​പ്പോ​ൾ അ​രു​ണേ​ട്ട​നു തോ​ന്നി​യി​ട്ടു​ണ്ടാ​വാം.

അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് എ​ന്ന പ്ര​തി​ഭാ​ശാ​ലി​യാ​യ ഡ​യ​റ​ക്ട​ർ പ​റ​യു​ന്ന​ത് എ​നി​ക്കു മ​ന​സി​ലാ​കു​മോ, അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യം എ​നി​ക്കു ചെ​യ്തു​കൊ​ടു​ക്കാ​ൻ പ​റ്റു​മോ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ലൊ​ക്കേ​ഷ​നി​ൽ എ​ത്തും​മു​ന്പു​ള്ള എ​ന്‍റെ ചി​ന്ത​ക​ൾ. ഉ​മ്മു​ക്കു​ൽ​സു എ​ങ്ങ​നെ ആ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച്, ഉ​മ്മു​ക്കു​ൽ​സു​വി​ന്‍റെ ചെ​റി​യ മാ​ന​റി​സ​ങ്ങ​ളെ​ക്കു​റി​ച്ചു വ​രെ- അ​വ​ൾ എ​ങ്ങ​നെ സം​സാ​രി​ക്ക​ണം, എ​ങ്ങ​നെ ന​ട​ക്ക​ണം - പ​റ​ഞ്ഞു​ത​ന്നു.അതിനാൽ സ്ട്ര​സ് ഇ​ല്ലാ​തെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നാ​യി. പ്രോ​പ്റ്റിം​ഗ് അ​രു​ണേ​ട്ട​ന് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഡ​യ​ലോ​ഗ് ന​ന്നാ​യി മ​ന​സി​ലാ​ക്കി അ​തി​ന്‍റെ ഫീ​ൽ കി​ട്ടും​വി​ധം ത​നി​യെ പ​റ​യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.അനന്തപദ്മനാഭനുമായി സംസാരിക്കാനായോ...?

കാറ്റിനു തിരക്കഥയൊരുക്കിയ അനന്തേട്ടനെ(അ​നന്തപദ്മനാഭൻ)‌‌ ഞാ​ൻ സെ​റ്റി​ൽ​വ​ച്ച് നേ​രി​ൽ ക​ണ്ടി​രു​ന്നു. ഉ​മ്മു​ക്കു​ൽ​സു എ​ന്ന കാ​ര​ക്ട​റി​നെ​ക്കു​റി​ച്ച് അദ്ദേഹവും ഒ​രു ഒൗ​ട്ട് ലൈൻ ത​ന്നു. ഏ​റെ ഫ്ര​ണ്ട്‌ലിയാ​ണ് അ​ദ്ദേ​ഹം.

ത​യാ​റെ​ടു​പ്പു​ക​ൾ...‍?

ഉ​മ്മു​ക്കു​ൽ​സു​വി​നു കൂ​ട്ടു​പു​രി​ക​മാ​ണ്. ഞാ​നും പു​രി​കം വ​ള​ർ​ത്തി. ഒ​രു മാ​സ​ത്തോ​ളം പു​രി​ക​മെ​ടു​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​തു ക​ഥാ​പാ​ത്ര​ത്തി​നു കൃ​ത്യ​മാ​യി വ​ന്നു. അ​താ​യി​രു​ന്നു ക​ഥാ​പാ​ത്ര​മാ​കാ​നു​ള്ള എ​ന്‍റെ പ്ര​ധാ​ന ത​യാ​റെ​ടു​പ്പ്. ഉ​മ്മു​ക്കു​ൽ​സു വ​ലി​യ സി​നി​മാ​പ്രാ​ന്തി​യാ​ണ്. അക്കാലത്തെ പ​ട​ങ്ങ​ളൊ​ക്കെ ക​ണ്ടി​ട്ടു​ള്ള കു​ട്ടി​യാ​ണ്. ജ​യ​ന്‍റെ മീ​ൻ, അ​ങ്ങാ​ടി തു​ട​ങ്ങി​യ സി​നി​മ​ക​ൾ കാ​ണാ​ൻ എ​ന്നോ​ടു സംവിധായകൻ നേരത്തേ പ​റ​ഞ്ഞി​രു​ന്നു. എ​ന്‍റെ ഡ​യ​ലോ​ഗ്സി​ൽ ആ ​സി​നി​മ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ടാ​വാം അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നു തോന്നുന്നു.ചി​ത്രീ​ക​ര​ണ അ​നു​ഭ​വ​ങ്ങ​ൾ...‍?

കാ​റ്റി​ലേ​ക്കു വി​ളി​ക്കു​ന്പോ​ൾ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മേ പ​റ​ഞ്ഞി​രു​ന്നു​ള്ളൂ. സെ​റ്റി​ലെ​ത്തി ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ക​ഥ​യു​ടെ ഒൗ​ട്ട് ലൈ​ൻ ത​ന്ന​ത്. ഷൂ​ട്ടിം​ഗി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ എ​നി​ക്ക് വ​ലി​യ പേ​ടി​യാ​യി​രു​ന്നു. എ​ന്നെ വ​ഴ​ക്കൊ​ന്നും പ​റ​യാ​തെ കം​ഫ​ർ​ട്ട​ബി​ളാ​ക്കി. ഏ​റെ റീ​ടേ​ക്കു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല, മാ​ക്സി​മം ര​ണ്ട്. റി​ഹേ​ഴ്സ​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷോ​ട്ടി​നു മു​ന്പ് എ​നി​ക്ക് മ​ന​സി​ലാ​കു​ന്ന വി​ധ​ത്തി​ൽ സം​വി​ധാ​യ​ക​ൻ കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി പ​റ​ഞ്ഞു​ത​ന്ന​തോ​ടെ ആ ​വേ​ഷം ചെ​യ്യാ​ൻ എ​ളു​പ്പ​മാ​യി. അ​തു​കൊ​ണ്ടാ​വ​ണം അ​ധി​കം റീ​ടേ​ക്കു​ക​ളി​ലേ​ക്കു പോ​കാ​തി​രു​ന്ന​ത്.

മു​ര​ളി​ഗോ​പി- അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് കോം​ബി​നേ​ഷ​ൻ...?

മു​ര​ളി​ഗോ​പി- അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് കോം​ബി​നേ​ഷ​ൻ മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം ഇ​ഷ്ട​മാ​ണ​ല്ലോ. വ്യ​ത്യ​സ്ത​യു​ള്ള ക​ഥ​പ​റ​ച്ചി​ലാ​ണ് അ​വ​രു​ടെ പ്ര​ത്യേ​ക​ത. അ​വ​ർ ര​ണ്ടു​പേ​രും വ​ർ​ക്ക് ചെ​യ്യു​ന്ന ഒ​രു സി​നി​മ​യി​ൽ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ എ​നി​ക്കു ഭാ​ഗ്യം കി​ട്ടി എ​ന്ന​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ എ​ഗ്സൈ​റ്റ്മെന്‍റും ടെ​ൻ​ഷ​നും. കാ​ര​ണം, അ​വ​രൊ​ക്കെ അ​നു​ഭ​വ​സ​ന്പ​ന്ന​രാ​യ, ഏ​റെ സ്കി​ൽ​സ് ഉ​ള്ള ആ​ർ​ട്ടി​സ്റ്റു​ക​ളാ​ണ​ല്ലോ. അ​വ​രു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ങ്ങ​നെ എ​നി​ക്ക് എ​ത്താ​നാ​വും എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ടെ​ൻ​ഷ​ൻ.വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാറിന്‍റെ കഥാപാത്രം...‍?

മു​ര​ളി​ഗോ​പി​യു​ടെ പെ​യ​റാ​യി​ട്ടാ​ണ് വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ അ​ഭി​ന​യി​ക്കു​ന്ന​ത്. മു​ത്തു​ല​ക്ഷ്മി എ​ന്നാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വ​ര​ല​ക്ഷ്മി​യു​മാ​യി എ​നി​ക്കു കോം​ബി​നേ​ഷ​ൻ സീ​ൻ ഇ​ല്ല. അ​തെ​നി​ക്കു വ​ലി​യ വി​ഷ​മ​മാ​യി. എ​ന്‍റെ​യും ഫേ​വ​റി​റ്റ് ആ​ക്‌ട്ര​സി​ൽ ഒ​രാ​ളാ​ണു വ​ര​ല​ക്ഷ്മി. ഏ​റെ പ്ര​തി​ഭാ​സ​ന്പ​ന്ന​യാ​ണ്. നേ​രി​ൽ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്.കാ​റ്റി​ലെ പാ​ട്ടു​ക​ൾ...‍?

എ​പ്പോ​ഴും എ​നി​ക്കു ഫേ​വ​റി​റ്റ് മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​ണ് ദീ​പ​ക് ദേ​വ്. ദീ​പ​ക് ചേ​ട്ട​ന്‍റെ മ്യൂ​സി​ക്കി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് ഏ​റെ സ​ന്തോ​ഷ​മാ​യി. റ​ഫീ​ക് അ​ഹ​മ്മ​ദ് എ​ഴു​തി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പാ​ടി​യ ‘ഏ​ക​യാ​യ് ...’ എ​ന്ന പാ​ട്ടിനെക്കുറിച്ചു ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​മൊ​ക്കെ ഗു​ഡ് ഫീ​ൽ സോംഗാണ്, അ​ടു​ത്ത​കാ​ല​ത്തൊ​ന്നും ഇ​ത്ത​രം ഫീ​ലു​ള്ള ഒ​രു പാ​ട്ട് കേ​ട്ടി​ട്ടി​ല്ല എ​ന്നി​ങ്ങ​നെ​യു​ള്ള മെ​സേ​ജു​കൾ വരുന്നുണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു ഏ​ക​യാ​യ് എ​ന്ന പാ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം.
റീ ​റി​ക്കോ​ർ​ഡിം​ഗ് എ​ങ്ങ​നെ​യാ​ണെ​ന്ന് അ​റി​യാ​ൻ എ​നി​ക്കു വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ അ​രു​ണേ​ട്ട​നോ​ട് ഞാ​ൻ എ​ന്‍റെ ആ​ഗ്ര​ഹം പ​റ​ഞ്ഞു. അ​ങ്ങ​നെ വ​ണ്ട​ർ​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​യി​ലേ​ക്കു വ​രാ​ൻ പ​റ​ഞ്ഞു. അ​വി​ടെ​വ​ച്ചാ​ണ് ഞാ​ൻ ദീ​പ​ക് ഏ​ട്ട​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സു​ബ്ര​ഹ്മ​ണ്യ​പു​ര​ത്തി​ലെ ‘ക​ണ്‍​ക​ൾ ഇ​ര​ണ്ടാ​ൽ’ എ​ന്ന പാ​ട്ടും ഈ ​പാ​ട്ടും ഒ​രേ രാ​ഗ​ത്തി​ലു​ള്ള​വ​യാ​ണെ​ന്ന് ദീ​പ​ക് ചേ​ട്ട​ൻ അ​ന്നു പ​റ​ഞ്ഞി​രു​ന്നു. ‘പോ​ട്ടെ​ടാ, പോ​ട്ടെ​ടാ...’ എ​ന്ന പാ​ട്ട് മു​ര​ളി​ഗോ​പി​യും ‘കാ​ണാ കാ​ണ്‍​ഗി​റേ​ൻ...’ എ​ന്ന പാ​ട്ട് ജ്യോ​ത്സ​ന​യു​മാ​ണു പാ​ടി​യ​ത്.കാ​റ്റി​ൽ ഉ​ണ്ണി രാ​ജ​ൻ ​പി.​ദേ​വ്..‍?

പോ​ളി എ​ന്ന കഥാപാത്രത്തെയാ​ണ് ഉ​ണ്ണി രാ​ജ​ൻ പി.​ദേ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നൂ​ഹു​ക്ക​ണ്ണി​നൊ​പ്പം വ​രു​ന്ന ഒ​രു ക​ഥാ​പാ​ത്രം. ഉ​ണ്ണി​ച്ചേ​ട്ട​നു​മാ​യി എ​നി​ക്കു കോം​ബി​നേ​ഷ​ൻ ഇ​ല്ലാ​യി​രു​ന്നു. പ​ക്ഷേ, തി​രു​വ​ന​ന്ത​പു​ര​ത്തെ ലൊ​ക്കേ​ഷ​നി​ൽ വ​രു​മാ​യി​രു​ന്നു. ഡ​ബ്ബിം​ഗി​നൊ​ക്കെ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. പ്ര​മോ​ഷു​ക​ൾ​ക്ക് ഒ​ന്നി​ച്ചാ​ണു പോ​കു​ന്ന​ത്. അ​തി​നാ​ൽ ഇ​പ്പോ​ൾ ന​ന്നാ​യി അ​റി​യാം. അ​ങ്ങ​നെ അ​ടു​ത്ത സു​ഹൃ​ത്താ​യി. ര​ക്ഷാ​ധി​കാ​രി ബൈ​ജു, ആ​ട്..​അ​ങ്ങ​നെ ഏ​ഴെ​ട്ടു പ​ട​ങ്ങ​ൾ മു​ന്പു ചെ​യ്തി​ട്ടു​ണ്ട്.കാ​റ്റ് ന​ല്കി​യ പാ​ഠ​ങ്ങ​ൾ...‍?

ഷൂ​ട്ടിംഗിനി​ടെ ഇ​ട​യ്ക്കി​ടയ്ക്കു മോ​ണി​ട്ട​ർ നോ​ക്കു​ന്ന ശീ​ലം മു​ന്പ് എ​നി​ക്കു​ണ്ടാ​യി​രു​ന്നു. കാ​റ്റി​ൽ വ​ന്ന​തോ​ടെ അ​തു മാ​റ്റി​യെ​ടു​ത്തു. മോ​ണി​ട്ട​ർ നോ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് അ​വി​ടെ പ​റ​യു​മാ​യി​രു​ന്നു. ചെ​റി​യ ഇ​മോ​ഷ​ൻ​സ് എ​ങ്ങ​നെ ചെ​യ്യ​ണം, കാ​ര​ക്ട​റി​നെ എ​ങ്ങ​നെ​യാ​ണു മ​ന​സി​ലാ​ക്കേ​ണ്ട​ത് എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ഇ​പ്പോ​ഴാ​ണ് അറിഞ്ഞത്. ഒ​രു കാ​ര​ക്ട​റി​നു പി​ന്നി​ൽ എ​ന്തൊ​ക്കെ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു​മൊ​ക്കെ ഇ​പ്പോ​ഴാ​ണു മ​ന​സി​ലാ​യ​ത്.ക്രോ​സ്റോ​ഡി​ലെ വി​ശേ​ഷ​ങ്ങ​ൾ...‍?

10 സം​വി​ധാ​യ​ക​ർ ചേ​ർ​ന്ന് ഒ​രു​ക്കി​യ ‘ക്രോ​സ്റോ​ഡ്’ എ​ന്ന ചി​ത്ര​വും തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ക്രോ​സ് റോ​ഡി​ൽ ബാ​ബു തി​രു​വ​ല്ല സം​വി​ധാ​നം ചെ​യ്ത മൗ​നം എ​ന്ന ചെ​റു സി​നി​മ​യി​ലാ​ണ് ഞാ​ൻ വേ​ഷ​മി​ട്ട​ത്. ക്രോ​സ് റോ​ഡി​ലെ എ​ല്ലാ സി​നി​മ​ക​ളും പ​റ​യു​ന്ന​തു സ്ത്രീ​കേ​ന്ദ്രീ​കൃ​ത വി​ഷ​യ​ങ്ങ​ളാ​ണ്. സ്ത്രീ​ക​ൾ​ക്ക് എ​ത്ര​ത്തോ​ളം സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ലും എ​ല്ലാ സ്ത്രീ​ക​ളു​ടെ​യും ജീ​വി​ത​ത്തി​ൽ ഒ​രു ക്രോ​സ് റോ​ഡ് വ​രി​ല്ലേ. അ​താ​ണ് ക്രോ​സ്റോ​ഡി​ലെ എ​ല്ലാ സി​നി​മ​ക​ളും പ​റ​യു​ന്ന​ത്. മൗ​ന​ത്തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു ടീ​നേ​ജ​റാ​ണ്. കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന ചി​ല സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം ആ പെ​ണ്‍​കു​ട്ടി​ക്കു ടീ​നേ​ജ് ലൈ​ഫ് ബ​ലി​ക​ഴി​ച്ചു ക​ന്യാ​സ്ത്രി ആ​കേ​ണ്ടി​വ​രു​ന്ന​താ​ണ് മൗ​ന​ത്തി​ന്‍റെ പ്ര​മേ​യം. സീ​മ ജി.​നാ​യ​ർ, അ​നു​മോ​ഹ​ൻ എ​ന്നി​വ​രു​മു​ണ്ട്. സീ​മ ചേ​ച്ചി​യു​മൊ​ത്തു ചെ​യ്ത ര​ണ്ടാ​മ​ത്തെ പ​ട​മാ​ണ് മൗ​നം. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു അ​തി​ന്‍റെ ഷൂ​ട്ടിം​ഗ്.സി​നി​മ​യും പ​ഠ​ന​വും ഒ​ന്നി​ച്ച്...‍?

എ​റ​ണാ​കു​ളം പു​ത്ത​ൻ​കു​രി​ശ് മു​ത്തൂ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​നു പ​ഠി​ക്കു​ക​യാ​ണ്. ഒ​ന്നാം സെ​മ​സ്റ്റ​റാ​ണ്. കാ​റ്റി​ന്‍റെ പ്ര​മോ​ഷ​നു​വേ​ണ്ടി അ​ഞ്ചാ​റു​ദി​വ​സം അ​വ​ധി​യെ​ടു​ക്കേ​ണ്ടി​വ​ന്നു. പു​തി​യ ചി​ത്ര​ങ്ങ​ളൊ​ന്നും ക​മി​റ്റ് ചെ​യ്തി​ട്ടി​ല്ല. വെ​ക്കേ​ഷ​ൻ ടൈ​മി​ൽ വ​രു​ന്ന പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യാ​നാ​ണു പ്ലാ​ൻ. ന​ല്ല ടീ​മി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന്‍റെ സു​ഖം കാ​റ്റി​ലും ക്രോ​സ്റോ​ഡി​ലും വ​ർ​ക്ക് ചെ​യ്ത​പ്പോ​ൾ എ​നി​ക്കു മ​ന​സി​ലാ​യി.സി​നി​മ​യെ ഗൗ​ര​വ​മാ​യി കാ​ണാ​ൻ തു​ട​ങ്ങി​യോ....‍?

സി​നി​മ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ​ല്ലോ. ന​ല്ല ഓ​ഫ​റു​ക​ൾ വ​ന്നാ​ൽ ആ​രും ക​ള​യി​ല്ല. എ​ന്‍റെ​യും സ​മീ​പ​നവും അ​തു​ത​ന്നെ​. ഓ​രോ പ​ട​വും ക​ഴി​യു​ന്പോ​ൾ സി​നി​മ എ​ത്ര​ത്തോ​ളം സീ​രി​യ​സാ​യ ബി​സി​ന​സ് ആ​ണെ​ന്നു മ​ന​സി​ലാ​കു​ന്നു. അ​തി​നു പി​ന്നി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ത്ര​ത്തോ​ള​മാ​ണെ​ന്നും അ​തി​നു പി​ന്നി​ൽ ധാ​രാ​ളം ആ​ളു​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും ത്യാ​ഗ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടെ​ന്നും ഇ​പ്പോ​ഴാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്.

വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...‍?

പ​ത്താം ക്ലാ​സ് വ​രെ ദു​ബാ​യി​ലാ​യി​രു​ന്നു പ​ഠ​നം. അ​വി​ടെ ആ​ശാ​ശ​ര​ത്തി​ന്‍റെ കൈ​ര​ളി ക​ലാ​ക​ന്ദ്ര​യി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചി​രു​ന്നു. പ്ല​സ് വ​ണ്‍ മു​ത​ൽ ചോ​യ്സ് സ്കൂ​ളി​ൽ. അ​ച്ഛ​ൻ രാ​ധാ​കൃ​ഷ്ണ​ൻ വി.​കെ. ദു​ബാ​യി​ലാ​യി​രു​ന്നു. എ​ൻ​ജി​നി​യ​റാ​ണ്. അ​മ്മ ശ്രീ​ക​ല രാ​ധാ​കൃ​ഷ്ണ​ൻ വീ​ട്ട​മ്മ. താ​മ​സം കൊ​ച്ചി​യി​ൽ.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.