കൃഷി മെച്ചപ്പെടണമെങ്കിൽ സർക്കാരും മനസുവയ്ക്കണം
സ​​​ർ​​​ക്കാ​​​ർ ശ​​​രി​​​യാ​​​യ കൈ​​​ത്താ​​​ങ്ങ് ന​​​ൽ​​​കി കൂ​​​ടെ​​​നി​​​ന്നാ​​​ലേ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യൂ. മ​​​ന്ത്രി​​​മാ​​​ർ ഒ​​​ന്നോ​​​ര​​​ണ്ടോ ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്തു വി​​​ത്തെ​​​റി​​​ഞ്ഞ​​​തു​​​കൊ​​​ണ്ടോ കൊ​​യ്ത്തി​​നു​​വ​​ന്ന​​തു​​കൊ​​ണ്ടോ പു​​തു​​താ​​യി ആ​​രും കൃ​​​ഷി​​​യി​​ലേ​​ക്കി​​റ​​ങ്ങി​​ല്ല. കൃ​​ഷി​​യി​​റ​​ക്കി​​യാ​​ൽ വ​​രു​​മാ​​നം കി​​ട്ടു​​മെ​​ന്ന ഉ​​റ​​പ്പു​​​ണ്ടാ​​​ക​​​ണം.

കേ​​​ര​​​ള​​​ത്തി​​​ൽ കു​​റേ​​ക്കാ​​ല​​മാ​​യി കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​ന​​​വും കൃ​​​ഷി ചെ​​​യ്യു​​​ന്ന ഭൂ​​​മി​​​യു​​​ടെ വി​​​സ്തൃ​​​തി​​​യും വ​​ല്ലാ​​തെ കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മ​​​റി​​​യാം. കേ​​​ര​​​ളീ​​​യ​​​ർ ഇ​​​ന്നു ചോ​​റും പ​​​ച്ച​​​ക്ക​​​റി​​യും ക​​​ഴി​​​ക്കു​​​ന്ന​​​ത് അ​​​യ​​​ൽ​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് എ​​​ന്ന​​​തും പു​​​തി​​​യ കാ​​​ര്യ​​​മ​​​ല്ല.

എ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്തെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ആ​​​ൻ​​​ഡ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് വ​​​കു​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ചി​​​ല ക​​​ണ​​​ക്കു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ ആ​​​ശ​​​ങ്ക ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് നെ​​​ൽ​​​കൃ​​​ഷി ചെ​​​യ്യു​​​ന്ന ഭൂ​​​മി​​​യു​​​ടെ വി​​​സ്തൃ​​​തി ക​​​ഴി​​​ഞ്ഞ 15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 30.71 ശ​​​ത​​​മാ​​​നം ക​​​ണ്ടു കു​​​റ​​​ഞ്ഞെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​റ​​യു​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ 2005-06 ൽ 2,75,742 ​​​ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്തു നെ​​​ൽ​​​കൃ​​​ഷി ചെ​​​യ്തി​​​രു​​​ന്ന​​​ത് 2019-20 ആ​​​യ​​​പ്പോ​​​ൾ 1,19,051 ഹെ​​​ക്ട​​​റാ​​​യി ചു​​​രു​​​ങ്ങി. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ നെ​​​ല്ല് ഉ​​​ത്പാ​​​ദ​​​നം 6.8 ശ​​​ത​​​മാ​​​ന​​​മാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. ഇ​​തി​​നു കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​ല​​തു​​ണ്ടാ​​വാം. എ​​ങ്കി​​ലും മു​​​ഖ്യാ​​​ഹാ​​​ര​​​മാ​​​യ അ​​​രി​​യു​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലെ കു​​​റ​​​വു​​​പോ​​​ലും ഒ​​ട്ടും ഗൗ​​​ര​​​വ​​​ത്തി​​​ലെ​​​ടു​​​ക്കാ​​തെ മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന സ​​​ർ​​​ക്കാ​​​ർ​​​സ​​​മീ​​​പ​​​നം സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​യി​​​ൽ കേ​​​ര​​​ളം എ​​​ന്തു​​​കൊ​​​ണ്ടു മു​​ന്നേ​​റു​​ന്നി​​ല്ല എ​​ന്ന​​​തി​​​ന്‍റെ വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന​​​യാ​​​ണ്.

കേ​​​രം തി​​ങ്ങും കേ​​ര​​ള​​നാ​​ട് എ​​​ന്ന് ഒ​​രു​​കാ​​ല​​ത്തു പ​​റ​​ഞ്ഞി​​രു​​ന്ന ഇ​​വി​​ടെ തെ​​​ങ്ങി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും വ​​​ൻ ഇ​​​ടി​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്. പ​​​തി​​​ന​​​ഞ്ചു വ​​​ർ​​​ഷം​​​കൊ​​​ണ്ടു തെ​​​ങ്ങു​​​കൃ​​​ഷി ചെ​​​യ്യു​​​ന്ന ഭൂ​​​മി​​​യു​​​ടെ വി​​​സ്തൃ​​​തി 15 ശ​​​ത​​​മാ​​​ന​​​വും നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​നം 23 ശ​​​ത​​​മാ​​​ന​​​വും കു​​​റ​​​ഞ്ഞു. 2019-20 ലെ ​​​ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്ത് 7,60,775 ഹെ​​​ക്ട​​​റി​​​ലാ​​​ണു തെ​​​ങ്ങു​​​കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​ത്. 2015-16 ൽ 587 ​​​കോ​​​ടി തേ​​​ങ്ങ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​പ്പോ​​​ൾ 2019-20 ൽ ​​​അ​​​ത് 481 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞു. 2015-16 ൽ ​​​ഒ​​​രു തെ​​​ങ്ങി​​​ൽ​​​നി​​​ന്ന് ശ​​​രാ​​​ശ​​​രി 30 തേ​​​ങ്ങ കി​​​ട്ടി​​​യി​​​രു​​​ന്ന​​​ത് 2019-20 ൽ 25 ​​​തേ​​​ങ്ങ​​​യാ​​​യി. ഭ​​​ക്ഷ്യ​​​വി​​​ള​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ മാ​​​ത്ര​​​മ​​​ല്ല, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ കാ​​​ർ​​​ഷി​​​ക സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യി​​​രു​​​ന്ന പ്ര​​​മു​​​ഖ നാ​​​ണ്യ​​​വി​​​ള​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും വ​​​ലി​​​യ പി​​​ന്നോ​​​ട്ട​​​ടി​​​യാ​​ണ് ഉ​​​ണ്ടാ​​​യ​​ത്.

ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​നു രാ​​​ജ്യ​​​ത്തി​​​നു വി​​​ദേ​​​ശ​​​നാ​​​ണ്യം തേ​​​ടി​​​ത്ത​​​ന്നി​​​രു​​​ന്ന "ക​​​റു​​​ത്ത പൊ​​​ന്ന്'എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടുന്ന കു​​​രു​​​മു​​​ള​​​കി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം വ​​​ൻ​​​തോ​​​തി​​​ൽ ഇ​​ടി​​​ഞ്ഞു. കു​​​രു​​​മു​​​ള​​​ക് കൃ​​​ഷി ചെ​​​യ്യു​​​ന്ന ഭൂ​​​മി​​​യു​​​ടെ അ​​​ള​​​വി​​​ൽ 15 വ​​​ർ​​​ഷം​​​കൊ​​​ണ്ട് 64.8 ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി. 2005 ൽ 2,37,998 ​​​ഹെ​​​ക്ട​​​ർ സ്ഥ​​​ല​​​ത്ത് കു​​​രു​​​മു​​​ള​​​ക് കൃ​​​ഷി ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ 2020ൽ ​​​അ​​​ത് 83,765 ഹെ​​​ക്ട​​​റാ​​​യി ചു​​​രു​​​ങ്ങി. കു​​​രു​​​മു​​​ള​​​ക് ഉ​​​ത്പാ​​​ദ​​​നം ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 87,605 ട​​​ണ്ണി​​​ൽ​​​നി​​​ന്ന് 34,545 ട​​​ണ്ണാ​​​യി താ​​ണു. കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യു​​​ടെ ഈ ​​​ക​​ണ​​ക്കു​​ക​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ സം​​ഭ​​വി​​ച്ച ചോ​​ർ​​ച്ച​​യു​​ടെ ചി​​​ത്രം പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​താ​​ണ്.

പ​​ര​​മ്പ​​രാ​​ഗ​​ത കൃ​​ഷി​​ക​​ളാ​​യ നെ​​ല്ലി​​നെ​​യും തെ​​ങ്ങി​​നെ​​യും മാ​​ത്രം ആ​​ശ്ര​​യി​​ച്ചു മു​​ന്നോ​​ട്ടു​​പോ​​കാ​​നാവി​​ല്ല എ​​ന്നു മ​​ന​​സി​​ലാ​​യ​​തോ​​ടെ​​യാ​​ണു കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക​​ർ മ​​റ്റു കൃ​​ഷി​​ക​​ളി​​ലേ​​ക്കു തി​​രി​​ഞ്ഞ​​ത്. എ​​ന്നാ​​ൽ, വി​​ല​​സ്ഥി​​ര​​ത​​യി​​ല്ലാ​​യ്മ ഏ​​തു കൃ​​ഷി​​യും ഒ​​രു ഭാ​​ഗ്യ​​പ​​രീ​​ക്ഷ​​ണം പോ​​ലെ​​യാ​​ക്കി. കൂ​​ടു​​ത​​ൽ ഭൂ​​മി​​യു​​ള്ള ക​​ർ​​ഷ​​ക​​ർ​​ക്കു പ​​ല വി​​ള​​ക​​ൾ ചെ​​യ്തു​​നോ​​ക്കാം.

ചെ​​റു​​കി​​ട- പ​​രി​​മി​​ത ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​തി​​നു ബു​​ദ്ധി​​മു​​ട്ടു​​ണ്ട്. എ​​ങ്കി​​ലും പ​​ല​​രും ഇ​​ട​​വി​​ള കൃ​​ഷി​​ക​​ൾ പ​​രീ​​ക്ഷി​​ച്ചു. ക​​​പ്പ, ഇ​​​ഞ്ചി തു​​​ട​​​ങ്ങി​​​യ കൃ​​​ഷി​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ നേ​​​രി​​​യ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​പ്പ കൃ​​​ഷി ചെ​​​യ്യു​​​ന്ന ഭൂ​​​മി​​​യു​​​ടെ വി​​​സ്തൃ​​​തി 15 വ​​​ർ​​​ഷം​​​കൊ​​​ണ്ട് 90,539 ഹെ​​​ക്ട​​​റി​​​ൽ​​​നി​​​ന്ന് 62,070 ഹെ​​​ക്ട​​​റാ​​​യി കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഏ​​​ലം ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും 3.18 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. പ​​​ക്ഷേ ഉ​​ത്പ​​ന്ന വി​​​ല​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ചാ​​​ഞ്ചാ​​​ട്ട​​ങ്ങ​​ൾ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ തെ​​​റ്റി​​​ക്കു​​​ന്നു.

റ​​​ബ​​​ർ​​​ക​​​ർ​​​ഷ​​​ക​​​രും തെ​​​ങ്ങു​​​ക​​​ർ​​​ഷ​​​ക​​​രു​​​മെ​​​ല്ലാം വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​യ​​ത് വി​​ല​​യി​​ടി​​വു​​മൂ​​ല​​മാ​​​ണ്. ട​​​യ​​​ർ​​​ലോ​​​ബി​​​യു​​​ടെ കു​​​ത​​​ന്ത്ര​​​ങ്ങ​​​ളും പു​​​തി​​​യ റ​​​ബ​​​ർ​​​നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യും റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​യി നി​​​ൽ​​​ക്കു​​​ന്നു. പ​​​ച്ച​​​ത്തേ​​​ങ്ങ​ സം​​​ഭ​​​രി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു കേ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ. ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ൾ പ​​​ച്ച​​​ത്തേ​​​ങ്ങ സം​​​ഭ​​​രി​​​ച്ചു കൊ​​​പ്ര​​​യാ​​​ക്കി​​​യ​​​ശേ​​​ഷം സം​​​ഭ​​​ര​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

സം​​​സ്ഥാ​​​ന​​​ത്തു കൃ​​​ഷി​​​ഭൂ​​​മി​​​യും കാ​​​ർ​​​ഷി​​​കോ​​​ത്പാ​​​ദ​​​ന​​​വും കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ധാ​​​ന കാ​​​ര​​​ണം കൃ​​​ഷി ഒ​​ട്ടും ആ​​​ദാ​​​യ​​​ക​​​ര​​​മ​​​ല്ലാ​​​താ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണ്. വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന കൃ​​​ഷി​​​ച്ചെ​​​ല​​​വു​​ക​​ൾ, ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ദൗ​​​ർ​​​ല​​​ഭ്യം, രാ​​​സ​​​വ​​​ള​​​ത്തി​​​ന്‍റെ വി​​​ല​​​ക്കൂ​​​ടു​​​ത​​​ലും ദൗ​​​ർ​​​ല​​​ഭ്യ​​​വും, വ​​ന്യ​​മൃ​​ഗ​​ശ​​ല്യം തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ കൃ​​​ഷി ഉ​​​പേ​​​ക്ഷി​​​ച്ചു മ​​​റ്റു ജീ​​​വി​​​ത​​​മാ​​​ർ​​​ഗ​​​ങ്ങ​​​ൾ തേ​​​ടാ​​​ൻ ക​​​ർ​​​ഷ​​​ക​​​രെ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​ക്കു​​​ന്നു. കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ളും കൃ​​​ഷി​​​ക്കു വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്നു​​​ണ്ട്. നെ​​​ൽ​​​കൃ​​​ഷി​​​യു​​​ടെ കാ​​​ര്യ​​​മെ​​​ടു​​​ത്താ​​​ൽ, ഏ​​റെ ബു​​​ദ്ധി​​​മു​​​ട്ടി വി​​​ള​​​യി​​ക്കു​​​ന്ന നെ​​​ല്ല് കൊ​​​യ്തു മെ​​​തി​​​ച്ചെ​​​ടു​​​ക്കു​​​ക ഇ​​​ന്നു ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഒ​​​രു ഭ​​​ഗീ​​​ര​​​ഥ​​​യ​​​ത്നം ത​​ന്നെ​​യാ​​​ണ്. കൊ​​​യ്ത്തു​​യ​​ന്ത്രം എ​​​ത്താ​​​ത്തി​​​ട​​​ത്തു കൊ​​​യ്ത്ത് ന​​​ട​​​ക്കി​​​ല്ല എ​​​ന്ന​​​താ​​​ണു സ്ഥി​​​തി.

ഈ ​​​നെ​​​ല്ല് പാ​​​ട​​​ത്തു​​​നി​​​ന്നു മാ​​​റ്റ​​ണ​​മെ​​ങ്കി​​ൽ​ സം​​ഭ​​ര​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക​​​നി​​​യ​​ണം. സ​​​ർ​​​ക്കാ​​​ർ ശ​​​രി​​​യാ​​​യ കൈ​​​ത്താ​​​ങ്ങ് ന​​​ൽ​​​കി കൂ​​​ടെ​​​നി​​​ന്നാ​​​ലേ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യൂ. മ​​​ന്ത്രി​​​മാ​​​ർ ഒ​​​ന്നോ​​​ര​​​ണ്ടോ ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്തു വി​​​ത്തെ​​​റി​​​ഞ്ഞ​​​തു​​​കൊ​​​ണ്ടോ കൊ​​യ്ത്തി​​നു​​വ​​ന്ന​​തു​​കൊ​​ണ്ടോ പു​​തു​​താ​​യി ആ​​രും കൃ​​​ഷി​​​യി​​ലേ​​ക്കി​​റ​​ങ്ങി​​ല്ല. കൃ​​ഷി​​യി​​റ​​ക്കി​​യാ​​ൽ വ​​രു​​മാ​​നം കി​​ട്ടു​​മെ​​ന്ന ഉ​​റ​​പ്പു​​​ണ്ടാ​​​ക​​​ണം.