University News
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബികോം/ ബിബിഎ ഡിഗ്രി (സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ്) മാർച്ച് 2023 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 22ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

കണ്ണൂർ: നാലാം സെമസ്റ്റർ എംഎ അറബിക്, ഇംഗ്ലീഷ്, എക്കണോമിക്സ്, ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ2020 അഡ്മിഷൻ) ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 19 വരെ സ്വീകരിക്കുന്നതാണ്. മാർക്ക്‌ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.