എസ്സി, എസ്ടി: ഓപ്ഷൻ രജിസ്ട്രേഷൻ ഇന്നു കൂടി
പിജി പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള സ്പെഷൽ അലോട്ട്മെന്റ് നടത്തും. ഇതിനായി ഇന്നുകൂടി പുതുതായി ഓപ്ഷൻ നൽകാം. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഒൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ടതില്ല. ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
സ്പെഷൽ അലോട്മെന്റ് ലിസ്റ്റ് 22നു പ്രസിദ്ധീകരിക്കും. സ്ഥിര പ്രവേശനം ലഭിച്ചവർ പ്രത്യേക അലോട്മെന്റിൽ പങ്കെടുക്കുന്പോൾ ഓപ്ഷൻ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം.
ബിരുദം: മൂന്നാം അലോട്ട്മെന്റ്
ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 22ന് വൈകുന്നേരം നാലിനകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം. എസ്സി, എസ്ടി വിഭാഗം ഒഴികെയുള്ളവർ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 22ന് മുന്പ് സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും. ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ 24ന് ആരംഭിക്കും.
ബിരുദം: സപ്ലിമെന്ററി അലോട്ട്മെന്റ്
ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്മെന്റിനു ജൂലൈ അഞ്ചുമുതൽ ഏഴിന് വൈകുന്നേരം അഞ്ചുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെയുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.
അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ജൂലൈ അഞ്ചിനു പ്രസിദ്ധീകരിക്കും.
ബിഎഡ് പ്രവേശനം 26ന്
ട്രെയിനിംഗ് കോളജുകളിലെ ദ്വിവത്സര ബിഎഡ് പ്രോഗ്രാമുകളിലെ ഇന്റർവ്യൂ, പ്രവേശനം 26ന് നടത്താൻ പുതുക്കി നിശ്ചയിച്ചു. റാങ്ക് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും.
സിവിൽ സർവീസസ് പരിശീലനം
സിവിൽ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ പ്രിലിംസ് കം മെയിൻസ് ബാച്ചിലേക്കുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കാനായി 23ന് നടത്താനിരുന്ന പ്രവേശന പരീക്ഷ 30ലേക്കു മാറ്റി. പരീക്ഷാ കേന്ദ്രവും വിശദവിവരവും ഇമെയിലിലൂടെ അറിയിക്കും.
പ്രാക്ടിക്കൽ ഇന്ന്
നാലാം സെമസ്റ്റർ ബിഎഫ്ടി, ബിഎസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ, സിബിസിഎസ്എസ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ ഇന്നുമുതൽ ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 21ന് ആലുവ യുസി കോളജിലും 25ന് ഇടപ്പള്ളി സ്റ്റാസിലും നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (സിഎസ്എസ്റഗുലർ, റീഅപ്പിയറൻസ്) ജൂണ് 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ, പ്രോജക്ട്, വൈവാവോസി ജൂണ് 24, 25, 26 തീയതികളിൽ കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ്, കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ് (20132016 അഡ്മിഷൻ റീഅപ്പിയറൻസ്സിബിസിഎസ്എസ്) മാർച്ച് 2019 പരീക്ഷയുടെ പിറവം ബിപിസി കോളജ്, മാറന്പിള്ളി എംഇഎസ് കോളജ് എന്നിവിടങ്ങളിലെ പ്രോഗ്രാമിംഗ് ഇൻ സി. ലാബ് മാറന്പിള്ളി എംഇഎസ് കോളജിലും പുതുപ്പള്ളി സിഎഎസ്, കടുത്തുരുത്തി സിഎഎസ് എന്നിവിടങ്ങളിലെ പ്രോഗ്രാമിംഗ് ഇൻ സി ലാബ് പുതുപ്പള്ളി സിഎഎസിലും 24ന് നടക്കും.
പിറവം ബിപിസി കോളജ്, പെരുന്പാവൂർ ജയ് ഭാരത് കോളജ്, മാറന്പിള്ളി എംഇഎസ് കോളജ്, രാജകുമാരി എൻഎസ്എസ് കോളജ്, പുത്തൻവേലിക്കര പ്രസന്റേഷൻ കോളജ്, ആലുവ യുസി കോളജ്, ഇടപ്പള്ളി സീപാസ് എന്നീ കോളജുകളിലെ മൈക്രോപ്രോസസർ ലാബ് പെരുന്പാവൂർ ജയ് ഭാരത് കോളജിലും കടുത്തുരുത്തി സിഎഎസ്, പുതുപ്പള്ളി സിഎഎസ്, മല്ലപ്പള്ളി സിഎഎസ്, കോന്നി എംഎംഎൻഎസ്. എന്നീ കോളജുകളിലെ മൈക്രോപ്രോസസർ ലാബ് പുതുപ്പള്ളി സിഎഎസിലും 25ന് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിഎഫ്ടി (2013, 2014, 2015, 2016 അഡ്മിഷൻ) സിബിസിഎസ്എസ് യുജി മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 25ന് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എംഎസ്സി രസതന്ത്ര പ്രോഗ്രാമിൽ പട്ടികവർഗ വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. 24ന് രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 04812731036.
പ്രൊഫോർമ നൽകണം
201819 അധ്യയന വർഷത്തെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്സിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങളും ഫോട്ടോയുമടങ്ങിയ നിർദിഷ്്ട പ്രൊഫോർമ നൽകാത്ത അഫിലിയേറ്റഡ് കോളജുകൾ അവ നൽകണം. പുതുക്കിയ മാതൃകാ പ്രൊഫോർമ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷ പരിശീലനം
ബികോം (കോഓപ്പറേഷൻ), ജെഡിസി, എച്ച്ഡിസി യോഗ്യതയുള്ളവർക്ക് സഹകരണ സംഘങ്ങളിലെ ജൂണിയർ ക്ലർക്ക് തസ്തികകളിലേക്കുള്ള നിയമനത്തിനായി കോഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷയ്ക്കുള്ള തീവ്ര പരിശീലന പരിപാടി സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ. ഫോൺ: 04812731025.