എംഫാം പാർട്ട് 2 സപ്ലിമെന്ററി പരീക്ഷ
ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന എംഫാം പാർട്ട് 2 സപ്ലിമെന്ററി പരീക്ഷയ്ക്ക് ഈമാസം 24 മുതൽ ഓഗസ്റ്റ് രണ്ടുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2013 സ്കീം) പരീക്ഷയ്ക്ക് ഇന്നു മുതൽ ഓഗസ്റ്റ് ആറു വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2013 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് അഞ്ചുവരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷാഫലം
2019 മേയിൽ നടത്തിയ ഫൈനൽ ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഓഗസ്റ്റ് മൂന്നിനകം അപേക്ഷിക്കേണ്ടതാണ്.
പരീക്ഷാ കേന്ദ്രം മാറ്റം
ഈമാസം 29നു തുടങ്ങുന്ന ഫസ്റ്റ് സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാകേന്ദ്രങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ മാതൃവിദ്യാലയത്തിൽനിന്നും അഡ്മിറ്റ് കാർഡ് കൈപ്പറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാക്കേണ്ടതാണ്.
പ്രാക്ടിക്കൽ പരീക്ഷ
ഈമാസം 29ന് ആരംഭിക്കുന്ന രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി
ഓഗസ്റ്റ് 19 മുതൽ 29 വരെ നടക്കുന്ന ഒന്നാം വർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2012 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് 19 മുതൽ 29 വരെ നടക്കുന്ന മൂന്നാം വർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.