2019 ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാംവർഷ ബിഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കൻഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
തീസിസ് തീയതി
2020 ജൂലൈയിൽ നടത്താനുദ്ദേശിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (എംസിഎച്ച് & ഡിഎം) റെഗുലർ പരീക്ഷയുടെ ഫൈനൽ തീസിസ് 3150 രൂപ ഫീസോടുകൂടി ഈമാസം 31നു വൈകീട്ട് അഞ്ചുമണിക്കകം സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 8400 രൂപ (ഫീസും പിഴയും ഉൾപ്പെടെ) ഒടുക്കി 2020 ജനുവരി പതിനഞ്ചിനു വൈകീട്ട് അഞ്ചുമണി വരെയും ഫൈനൽ തീസിസ് സമർപ്പിക്കാവുന്നതാണ്.
പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
ഈമാസം ഒൻപതിനു തുടങ്ങുന്ന അഞ്ചാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷയ്ക്കു വിദ്യാർത്ഥികൾ തങ്ങളുടെ മാതൃസ്ഥാപനത്തിൽനിന്നും അഡ്മിറ്റ് കാർഡ് കൈപ്പറ്റി, തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.