ഒന്നാം വർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസ് അടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 21നകം അപേക്ഷിക്കണം.
അവസാന വർഷ എംഡി/എംഎസ് (ആയുർവേദ) ഡിഗ്രി റെഗുലർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 20നകം അപേക്ഷിക്കണം.
പരീക്ഷാ തിയതി
ജനുവരി പത്തിന് ആരംഭിക്കുന്ന എംഡിഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2018 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.