കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ഏകജാലക സംവിധാനത്തിൽ ഉൾപ്പെടുത്തിയതുമായ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് എന്നിവിടങ്ങളിലെ 202021 വർഷത്തെ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. 22 വരെ അതത് കോളജുകളിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഡോൺ ബോസ്കോ കോളജ് അങ്ങാടിക്കടവ്: 0490 2426014 www.donbosco.ac.in, എസ്ഇഎസ് കോളജ് ശ്രീകണ്ഠാപുരം: 0460 2230293
[email protected].
പ്രവേശന പരീക്ഷ കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ കാമ്പസിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് എംഎസ്സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) പ്രവേശനപരീക്ഷ 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂർ എസ്എൻ കോളജിൽ നടത്തും. വിദ്യാർഥികൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് ഹാജരാകണം. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.
ടൈംടേബിൾ നവംബർ മൂന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും മറ്റു ദിവസങ്ങളിൽ രാവിലെ 11നും ആരംഭിക്കും.
പരീക്ഷാഫലം രണ്ടാംവർഷ അഫ്സൽ ഉൽ ഉലമ പ്രലിമിനറി (വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ) റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും നവംബർ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
ട്യൂഷൻ ഫീസ് അടയ്ക്കാം
കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളുടെയും രണ്ടാംവർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെയും ട്യൂഷൻ ഫീസ് പിഴയില്ലാതെ 31 വരെയും അതിനുശേഷം 335 രൂപ പിഴയോടുകൂടി നവംബർ 30 വരെയും അടയ്ക്കാം.
പഠനസഹായി വിതരണം കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ ബികോം, ബിഎ ഇംഗ്ലീഷ്, മലയാളം കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻ കോളജ് കണ്ണൂർ, കെഎംഎം വുമൺസ് കോളജ്, ഗവ. ബ്രണ്ണൻ കോളജ് തലശേരി എന്നിവ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുത്ത വിദ്യാർഥികളുടെ സ്വയം പഠനസഹായികൾ ഇന്നുമുതൽ 30വരെ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ താവക്കര കാമ്പസിൽ വച്ച് വിതരണം ചെയ്യും. വിദ്യാർഥികൾ എത്തിച്ചേരേണ്ട കൗണ്ടറുകളും മറ്റു വിശദാംശങ്ങളും സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in ) ലഭ്യമാണ്.