പരീക്ഷാ അപേക്ഷ
ഏപ്രിൽ 12ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ എസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) പരീക്ഷയ്ക്ക് നാളെ മുതൽ 18 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി 19 വരെയും സൂപ്പർഫൈനോടുകൂടി 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിംഗ് ഫലം
തേർഡ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 2 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
ഫൈനൽ പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.