University News
എം​എ ഇ​ക്ക​ണോ​മി​ക്സ് (പ്രൈ​വ​റ്റ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പരീക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന എം​എ ഇ​ക്ക​ണോ​മി​ക്സ് (പ്രൈ​വ​റ്റ് റെഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2015 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് മൂ​ന്നു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. 2015 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​വ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് മൂ​ന്നി​നു മു​ന്പാ​യി പ​രീ​ക്ഷ​ാ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ക​ഴി​ഞ്ഞ 26ന് ​ന​ട​ത്താ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (2019 അ​ഡ്മി​ഷ​ൻ റെഗു​ല​ർ/20132018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 21ന് ​ന​ട​ക്കും. പ​രീ​ക്ഷ​ാകേ​ന്ദ്ര​ത്തി​നു മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ എ​ട്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/2016​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 30 മു​ത​ൽ ആ​രം​ഭി​ക്കും.

സീ​റ്റൊ​ഴി​വ്

എം​ടെ​ക് ഇ​ൻ എ​ന​ർ​ജി സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ ഓ​പ്പ​ണ്‍ ക്വാ​ട്ട​യി​ൽ മൂ​ന്നും, എം​ടെ​ക് ഇ​ൻ നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ലേ​ക്ക് ഓ​പ്പ​ണ്‍ ക്വാ​ട്ട​യി​ൽ അ​ഞ്ചും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളു​മാ​യി 21ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഡി എ11 ​സെ​ക്ഷ​നി​ൽ എ​ത്ത​ണം. ഫോ​ണ്‍: 04812731001.

പ​രീ​ക്ഷ​ാഫ​ലം

സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (2019 അ​ഡ്മി​ഷ​ൻ സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.