University News
അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 202122 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി. www.admission.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും https://epay.mgu.ac.in/MGUMBA/ എ​ന്ന ലി​ങ്ക് വ​ഴി​യും 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04812732288. ഇ​മെ​യി​ൽ: [email protected]

വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ർ സ്കൂ​ൾ സെ​ന്‍റ​റി​ലും ന​ട​ത്തു​ന്ന വി​വി​ധ എം​എ, എം​എ​സ്‌സി, എം​ടി​ടി​എം, എ​ൽ​എ​ൽ​എം, മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ്, എം​എ​ഡ്, എം​ടെ​ക്, ബി​ബി​എ, എ​ൽ​എ​ൽ​ബി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്
202122 അ​ക്കാ​ദ​മി​ക വ​ർ​ഷ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.cat.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി 29 വ​രെ അ​പേ​ക്ഷി​ക്കാം. പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഒ​ബ്ജ​ക്ടീ​വ് രീ​തി​യി​ലു​ള്ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​മാ​യി ഇ​ന്‍റ​ർ​വ്യൂ/​ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ/​വി​വ​ര​ണാ​ത്മക പ​രീ​ക്ഷ എ​ന്നി​വ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു മാ​ർ​ക്കു​ക​ൾ കൂ​ടി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ള്ള മാ​ർ​ക്കി​നൊ​പ്പം ചേ​ർ​ത്താ​ണ് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്.

എം​ടെ​ക് പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സാ​ധു​വാ​യ ഗേ​റ്റ് സ്കോ​ർ ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി കോ​വി​ഡ്19 സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ശേ​ഷം പി​ന്നീ​ട് അ​റി​യി​ക്കും. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1100 രൂ​പ​യും എ​സ്‌സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 550 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. പ്ര​വേ​ശ​ന യോ​ഗ്യ​ത, സീ​റ്റു​ക​ളു​ടെ എ​ണ്ണം, കോ​ഴ്സ് ഫീ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡം, മ​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ പ്രോ​സ്പെ​ക്ട​സി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഫോ​ണ്‍: 04812733595, 9188661784. ഇ​മെ​യി​ൽ: [email protected].