University News
ടൈം​ടേ​ബി​ൾ
സെപ്റ്റംബർ എട്ടിന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (ബി​എ​സ്‌സി ​ലൈ​ഫ് സ​യ​ൻ​സ​സ്, ബി​എം​സി, ബിഎ സോ​ഷ്യ​ൽ സ​യ​ൻ​സ​സ് ഒ​ഴി​കെ) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (2019 സി​ല​ബ​സ്), ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 2014, 2019 സി​ല​ബ​സു​ക​ളു​ടെ ടൈം​ടേ​ബി​ളു​ക​ൾ വ്യ​ത്യ​സ്ത​മാ​ണ്. 2014 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, എം​കോം, എം​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും സെപ്റ്റംബർ ആറിന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാംവ​ർ​ഷ വി​ദൂ​രവി​ദ്യാ​ഭ്യാ​സ എം​കോം സ​പ്ലി​മെ​ന്‍റ​റി, ജൂ​ൺ 2020 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും സെപ്റ്റംബർ ഏഴിന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

മൂ​ന്നാംവ​ർ​ഷ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ബി​എ (ഇ​ക്ക​ണോ​മി​ക്സ് ഒ​ഴി​കെ), ബി​എ​സ്‌സി, ​ബി​സി​എ പ​രീ​ക്ഷാ​ഫ​ലം ഇന്ന് ​ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടുമു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും ഏഴിന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദം ഏ​പ്രി​ൽ 2020; പ്ര​ത്യേ​ക പ്രാ​യോ​ഗി​ക പ​രീ​ക്ഷ

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന്യൂ ​ഇ​നി​ഷ്യേ​റ്റീ​വ് പ്രോ​ഗ്രാം ഫ്ല​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ർ​ഡി​ഫ് യൂ​ണി​വേ​ഴ്സി​റ്റി​ൽ ന​ട​ന്ന ലീ​ഡ് ഇ​ൻ​ഡ​ക്‌ഷ​ൻ ട്രെ​യി​നിം​ഗി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചുവ​ന്ന ക്വാ​റ​ന്‍റൈ​നി​ലി​ൽ പോ​യ​തുകാ​ര​ണം നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2020 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2020 കോ​വി​ഡ് സ്പെ​ഷ​ൽ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ത്തു​ന്നു. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ടെ വി​വ​ര​ങ്ങ​ൾ, ലീ​ഡ് ഇ​ൻ​ഡ​ക്‌ഷ​ൻ ട്രെ​യി​നിം​ഗി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും ഹാ​ൾടി​ക്ക​റ്റി​ന്‍റെ​യും സ്കാ​ൻ ചെ​യ്ത പ​ക​ർ​പ്പു​ക​ൾ സ​ഹി​തം [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് 25ന് വൈ​കു​ന്നേ​രം അ​ഞ്ചി​നുമു​ന്പ് അ​യയ്​ക്ക​ണം. അ​പേ​ക്ഷ​യി​ൽ മേ​ൽ​വി​ലാ​സ​വും ഫോ​ൺന​മ്പ​റും വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്.


പ്രാ​യോ​ഗി​ക പ​രീ​ക്ഷ മാ​റ്റി

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാന്പസിലെ ഡി​പ്പാ​ർ​ട്ട്മെന്‍റ് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​ൽ 24 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ലു​ള്ള അ​വ​സാ​നവ​ർ​ഷ ബി​കോം, ബി​ബി​എ ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച് 2021, കോ​വി​ഡ് സ്പെ​ഷ​ൽ അ​വ​സാ​നവ​ർ​ഷ ബി​കോം, ബി​ബി​എ ഡി​ഗ്രി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) മാ​ർ​ച്ച് 2020 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ പ​രീ​ക്ഷാതീ​യ​തി​യും പ​രീ​ക്ഷാകേ​ന്ദ്ര​വും പി​ന്നീ​ട് അ​റി​യി​ക്കും. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.