University News
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ക​ണ്ണൂ​ർ സർവകലാശാലയുടെ ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ കോ​ള​ജു​ക​ളി​ലെ റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി ഏ​പ്രി​ൽ 2021 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഏ​ഴു വ​രെ പി​ഴ​യി​ല്ലാ​തെ​യും എ​ട്ടുവ​രെ പി​ഴ​യോ​ടുകൂ​ടി​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പും ച​ലാ​നും പത്തിനകം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഓ​രോ പേ​പ്പ​റി​നും 80 രൂ​പ വീ​ത​വും മ​റ്റി​ന​ങ്ങ​ളി​ലാ​യി 315 രൂ​പ​യു​മാ​ണ് പ​രീ​ക്ഷാ​ഫീ​സ്.

തീ​യ​തി നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ക​ൾ​ക്ക് ഏ​ഴുവ​രെ വ​രെ പി​ഴ​യി​ല്ലാ​തെ​യും പത്തു വ​രെ പി​ഴ​യോ​ടുകൂ​ടി​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പും ച​ലാ​നും 14 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി (ഒ​ക്ടോ​ബ​ർ 2020) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പ​ക​ർ​പ്പി​നും 15​ന് വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഇ​ന്നൊ​വേ​ഷ​ൻ കൗ​ൺ​സി​ലും ബി​സി​ന​സ് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി "ക​ന്നോ​വേ​ഷ​ൻ 2.0’ സം​രം​ഭ​ക​ത്വ പ​രി​പാ​ടി ന​ട​ത്തു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ഓ​ഫ്‌​ലൈ​ൻ​ഓ​ൺ​ലൈ​ൻ രീ​തി​യി​ൽ ഇ​ന്നു രാ​വി​ലെ 10.30ന് ​ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന ച​ട​ങ്ങ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​ഡി​ഫ് ഡോ​ട്ട് കോ​മി​ന്‍റെ സി​ഇ​ഒ അ​ജി​ത് ബാ​ല​കൃ​ഷ്ണ​ൻ "സ്റ്റാ​ർ​ട്ട​പ്പു​ക​ൾ: സാ​ങ്കേ​തി​ക വി​ദ്യ​യും ബി​സി​ന​സ് പ്ര​വ​ണ​ത​ക​ളും" എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.