University News
ഡി​ഗ്രി, പി​ജി ക്ലാ​സു​ക​ൾ 25 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, പ​ഠ​ന​വ​കു​പ്പു​ക​ൾ, സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ഫ്‌​ലൈ​ൻ രീ​തി​യി​ൽ (ക്ലാ​സ് റൂം ​പ​ഠ​നം) കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് 25ന് ​ആ​രം​ഭി​ക്കും. ഇ​തി​ന​കം ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 20 മു​ത​ൽ 23 വ​രെ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് സീ​റ്റു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കോ​ഴ്സി​ലേ​ക്ക് എ​സ്‌​സി (ര​ണ്ട് ഒ​ഴി​വു​ക​ൾ), എ​സ്ടി(​ഒ​രൊ​ഴി​വ്) വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം 25ന് ​രാ​വി​ലെ 10.30ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​ന്പ​സി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ബിരുദപ്രവേശനം: അ​ഞ്ചാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്രസിദ്ധീകരിച്ചു

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഞ്ചാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് http://www.admission.kannuruniversity.ac.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​തും അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റി​ൽ ആ​ദ്യ​മാ​യി (First time) അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഇന്നുതന്നെ എസ്ബി‌ഐ ഈപേ വഴി അ​ഡ്മി​ഷ​ന്‍ ഫീ​സ് നി​ർ​ബ​ന്ധ​മാ​യും അ​ടയ്​ക്കേ​ണ്ട​തു​മാ​ണ്. മ​റ്റു രീ​തി​ക​ളി​ല്‍ ഫീ​സ​ട​ച്ചാ​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഫീ​സ​ടയ്​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽനി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 830 രൂ​പ​യും എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 770 രൂ​പ​യു​മാ​ണ്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ച്ചാ​ൽ ഫീ​സ് അ​ടയ്​ക്കേ​ണ്ട​തി​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ Pay Fees ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്താ​ണ് ഫീ​സ​ട​യ്ക്കേ​ണ്ട​ത്. ഫീ​സ​ട​ച്ച​വ​ർ ലോ​ഗി​ന്‍ ചെ​യ്ത് അ​ഡ്മി​ഷ​ന്‍ ഫീ​സ് വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍ വ​ന്നി​ട്ടു​ണ്ടോയെന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ഫീ​സ് ഈപേ വഴി അടയ്ക്കാത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും.

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ര്‍ ഓ​പ്ഷ​ന്‍ ല​ഭി​ച്ചാ​ല്‍ നി​ല​വി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച കോ​ള​ജി​ല്‍നി​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തി​രി​ച്ചുവാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ല്‍ മു​ഴു​വ​ന്‍ ഫീ​സു​ക​ളും അ​ട​ച്ച് പ്ര​വേ​ശ​നം നേ​ട​ണം. അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 22, 23, 25 തീ​യ​തി​ക​ളി​ലാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക​ണം. അ​ഞ്ചാം അ​ലോ​ട്ട്മെ​ന്‍റു​മു​ത​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ സ്ഥി​രപ്ര​വേ​ശ​ന​മാ​ണു നേ​ടേ​ണ്ട​ത്. ഇ​തുവ​രെ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും ഹ​യ​ര്‍ ഓ​പ്ഷ​ന്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മു​ഴു​വ​ന്‍ ഫീ​സു​ക​ളും അ​ട​ച്ച് അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്ഥി​രപ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. സ്ഥി​രപ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ ഹ​യ​ര്‍ ഓ​പ്ഷ​ന്‍​സ് കാ​ന്‍​സ​ല്‍ ചെ​യ്യേ​ണ്ട​താ​ണ്.​ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​ത് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ്‌​സൈ​റ്റി​ൽനി​ന്നു ല​ഭി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യോ​ടൊ​പ്പം താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ളും പ്ര​വേ​ശ​നസ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൊ​ട്ട്, അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ, ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് എ​ന്നി​വ ഓ​ൺ​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട്, യോ​ഗ്യ​താപ​രീ​ക്ഷ​യു​ടെ അ​സ​ൽ മാ​ർ​ക്ക് ലി​സ്റ്റ്, ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ഴ്സ് ആ​ൻ​ഡ് കോ​ണ്ട​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ​ൽ ക​മ്മ്യൂ​ണി​റ്റി, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്) ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​മാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​സ​ൽ നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്), ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ച്ച്എ​സ്ഇ, വി​എ​ച്ച്എ​സ്ഇ, ടി​എ​ച്ച്എ​സ്ഇ, സി​ബി​എ​സ്‌സി, ​സി​ഐ​എ​സ്‌സി, ​എ​ൻ​ഐ​ഒ​എ​സ്, കേ​ര​ള പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ എ​ന്നി​വയൊഴി​കെ മ​റ്റു ബോ​ർ​ഡു​ക​ളി​ൽനി​ന്ന് യോ​ഗ്യ​താപ​രീ​ക്ഷ പാ​സാ​യ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റെ​ക്ക​ഗ്​നീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്ഹാ​ജ​രാ​ക്ക​ണം. നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​തെ​ങ്കി​ലും രേ​ഖ.

അ​പേ​ക്ഷ​യി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്‌, ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട്. ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​തും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്.

ക​മ്യൂ​ണി​റ്റി ക്വാ​ട്ടാ റാ​ങ്ക് ലി​സ്റ്റ്

യു​ജി ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് ഇന്ന് ​കോ​ള​ജു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഹെ​ൽ​പ്പ് ലൈ​ൻ : 04972715261, 7356948230. email id: [email protected]

എ​ൽ​എ​ൽ​എം കോ​ഴ്സ്

സ​ർ​വ​ക​ലാ​ശാ​ല മ​ഞ്ചേ​ശ്വ​രം കാ​മ്പ​സിലെ നി​യ​മപ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന എ​ൽ​എ​ൽ​എ കോ​ഴ്സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ക്രി​മി​ന​ൽ ലോ ​ആ​ൻ​ഡ് ക്രി​മി​ന​ൽ ജ​സ്റ്റി​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാഫോ​റം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും. ഡൗ​ൺ​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ത​ല​ശേ​രി പാ​ല​യാ​ട് സ്‌​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് നി​യ​മപ​ഠ​നവ​കു​പ്പ് മേ​ധാ​വി​ക്കു മു​മ്പാ​കെ 28 വ​രെ സ​മ​ർ​പ്പി​ക്കാം. വി​ശ​ദവി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് .(www .kannuruniversity .ac .in ) Ph 0490 2345210.


നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷടൈംടേ​ബി​ൾ

നവംബർ രണ്ടിന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (ഏ​പ്രി​ൽ 2021) ടൈംടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.